പത്തനംതിട്ട:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽതിരുവല്ല നഗരസഭയിലെ 10, 12 വാർഡുകളിൽ തെരഞ്ഞെടുപ്പ് പോരിനൊരുങ്ങി നാത്തൂൻമാർ. സ്വതന്ത്ര സ്ഥാനാർഥികളായാണ് നാത്തൂൻമാർ മത്സരിക്കുന്നത്. മുൻ നഗരസഭ ചെയർമാൻ കെ.വി വർഗീസിൻ്റെ മകൾ റോഷ്നി കെ.വർഗീസ് പത്താം വർഡിലും കെ.വി.വർഗീസിൻ്റെ മകൻ റോബിൻ കെ.വർഗീസിൻ്റെ ഭാര്യ മേഘ കെ. ശാമുവേൽ പന്ത്രണ്ടാം വാർഡിലുമായാണ് സ്വതന്ത്ര സ്ഥാനാർഥികളായി ജനവിധി തേടുന്നത്.
നാത്തൂൻ പേരിനൊരുങ്ങി തിരുവല്ല നഗരസഭയിലെ 10, 12 വാർഡുകൾ - തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്
മുൻ നഗരസഭ ചെയർമാൻ കെ.വി വർഗീസിൻ്റെ മകൾ റോഷ്നി കെ.വർഗീസ് പത്താം വർഡിലും കെ.വി.വർഗീസിൻ്റെ മകൻ റോബിൻ കെ.വർഗീസിൻ്റെ ഭാര്യ മേഘ കെ. ശാമുവേൽ പന്ത്രണ്ടാം വാർഡിലുമായാണ് സ്വതന്ത്ര സ്ഥാനാർഥികളായി ജനവിധി തേടുന്നത്.
നാത്തൂൻ പേരിനൊരുങ്ങി തിരുവല്ല നഗരസഭയിലെ 10, 12 വാർഡുകൾ
രണ്ട് പേരുടെയും ചിഹ്നം മെഴുകുതിരി ആണെന്ന പ്രത്യേകതയുമുണ്ട്. ബിരുദധാരിയായ മേഘ ഭർത്താവിൻ്റെ ഹോട്ടൽ ബിസിനസിൽ സഹായിക്കുന്നതോടൊപ്പം പ്രചരണത്തിൽ മുന്നിലാണ്. ബി ഡി എസ് കോഴ്സ് പൂർത്തീകരിച്ച റോഷ്നി ജന സേവനം ലക്ഷ്യം വച്ചാണ് അങ്കത്തട്ടിൽ ഇറങ്ങിയിരിക്കുന്നത്.