കേരളം

kerala

ETV Bharat / state

തിരുവല്ല നഗരസഭ കെട്ടിടം അപകടത്തില്‍ - Thiruvalla Municipal Council building

1995 ൽ നിർമിച്ച കെട്ടിടത്തില്‍ ഇതുവരെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ആരോപണം.

തിരുവല്ല  തിരുവല്ല നഗരസഭ കെട്ടിടം അപകടത്തില്‍  പത്തനംതിട്ട  Thiruvalla Municipal Council building  Thiruvalla Municipal Council building in danger
തിരുവല്ല നഗരസഭ കെട്ടിടം അപകടത്തില്‍

By

Published : Jun 17, 2020, 1:21 PM IST

പത്തനംതിട്ട: തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള സുവർണ്ണ ജൂബിലി കെട്ടിടം അപകടത്തില്‍. സ്വകാര്യ ബസ് സ്റ്റാന്‍റിന് സമീപത്തെ ഇരു നില കെട്ടിടമാണ് അപകട ഭീഷണി ഉയർത്തുന്നത്. ഒന്നാം നിലയിൽ 20 മുറികളാണുള്ളത്. ഇതിൽ 17 മുറികളിലും വിവിധ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 6000 മുതൽ 7500 രൂപ വരെയാണ് വാടകയിനത്തില്‍ നഗരസഭക്ക് ലഭിക്കുന്നത്.

പടിക്കെട്ടിന് കൈവരി ഇല്ലാത്തതിനാല്‍ ഒന്നാം നിലയിലേക്ക് ആളുകൾ കയറാത്ത സ്ഥിതിയാണെന്നും ഇത് കച്ചവടത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. പടിക്കെട്ടില്‍ നിന്നും വീണ് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1995 ൽ നിർമിച്ച കെട്ടിടത്തിൽ 2008 ലാണ് ഒന്നാം നില പണിതത്. അന്ന് മുതൽ മാറിവരുന്ന നഗരസഭ ചെയർമാൻമാരോടും മറ്റ് ഉദ്യോസ്ഥരോടും കൈവരി നിർമിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ലെന്ന ആക്ഷേപവും വ്യാപാരികളുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ മാസമുണ്ടായ ശക്തമായ കാറ്റിൽ ഒന്നാം നിലയിലെ മേൽക്കൂരക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന്‍റെ അറ്റകുറ്റപ്പണികൾക്കും ഇതുവരെ നടപടിയായിട്ടില്ല.

ABOUT THE AUTHOR

...view details