പത്തനംതിട്ട:നാല് വാർഡുകളിൽ കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ പേരിൽ തിരുവല്ല നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച ജില്ലാ ഭരണകൂടത്തിന്‍റെ നടപടി വിവാദമാകുന്നു. ജില്ലാ ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ എം.എൽ.എ അടക്കമുള്ളവർ രംഗത്തെത്തി.
നഗരസഭയിലെ 5, 7, 8, 3, 4 വാർഡുകളിൽ ഓരോ ആൾ വീതം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല് വാർഡുകൾ കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കണമെന്നാണ് ആരോഗ്യ വകുപ്പ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടത്. എന്നാൽ നഗരസഭയിലെ 39 വാർഡുകളും കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു. ഈ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സമൂഹ വ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭാ പരിധി മുഴുവൻ കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചതെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.