പത്തനംതിട്ട:മകരവിളക്ക് ഉത്സവത്തിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ജനുവരി 12 ന്. പന്തളം നഗരസഭ പരിധിയില്‍ നിന്നും ഘോഷയാത്ര ആരംഭിക്കുന്ന സാഹചര്യത്തില്‍ ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
തിരുവാഭരണ ഘോഷയാത്ര: പന്തളം നഗരസഭ പരിധിയില്‍ പ്രാദേശിക അവധി - Thiruvabharanam procession holiday in pandalam
പന്തളം നഗരസഭ പരിധിയില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് അവധി
തിരുവാഭരണ ഘോഷയാത്ര: പന്തളം നഗരസഭ പരിധിയില്‍ പ്രാദേശിക അവധി
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും നടക്കും. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി.