പത്തനംതിട്ട: പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നും കഴിഞ്ഞ ദിവസം പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര തുടരുന്നു. അയിരൂർ ക്ഷേത്രത്തിൽ നിന്നും ഇന്നു രാവിലെ പുറപ്പെട്ട ഘോഷയാത്ര പമ്പാമേളത്തിന്‍റെയും പഞ്ചവാദ്യത്തിന്‍റെയും നാദസ്വരത്തിന്‍റെയും അകമ്പടിയോടെ പ്രയാർ, വടശേരിക്കര എന്നിവിടങ്ങളിലൂടെ കടന്നു പോയി. കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗ സംഘമാണ് തിരുവാഭരണം എഴുന്നള്ളിക്കുന്നത്. ആയിരക്കണക്കിന് അയ്യപ്പഭക്തന്‍മാരാണ് ഘോഷയാത്രയെ അനുഗമിക്കുന്നത്.
തിരുവാഭരണ ഘോഷയാത്ര അയ്യപ്പ സന്നിധിയിലേക്ക് - പന്തളം വലിയകോയിക്കൽ ക്ഷേത്രം
ആയിരക്കണക്കിന് അയ്യപ്പഭക്തന്‍മാരാണ് ഘോഷയാത്രയെ അനുഗമിക്കുന്നത്. ഇന്ന് വൈകുന്നേരം ളാഹ സത്രത്തില്‍ ഘോഷയാത്ര ക്യാമ്പ് ചെയ്യും.
തിരുവാഭരണം
ഇന്ന് വൈകുന്നേരം ളാഹ സത്രത്തില്‍ ഘോഷയാത്ര ക്യാമ്പ് ചെയ്യും. നാളെ വൈകുന്നേരം ശരംകുത്തിയില്‍ എത്തിച്ചേരുന്ന ഘോഷയാത്രയെ വാദ്യമേളങ്ങളോടെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിക്കും.
Last Updated : Jan 14, 2020, 1:38 PM IST