പത്തനംതിട്ട: പത്തനംതിട്ടയിൽ ഇന്ന് പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏഴ് സാമ്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ഇന്ന് നാല് സാമ്പിളുകൾ ഉൾപ്പടെ ആകെ 84 സാമ്പിളുകൾ പരിശോധനക്കായി അയച്ചെന്നും ജില്ലാ കലക്‌ടർ അറിയിച്ചു . ജില്ലയിൽ ഇന്നുവരെ അയച്ച സാമ്പിളുകളിൽ ഒമ്പത് എണ്ണം പോസിറ്റീവായും 33 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചു. 37 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും ജനറൽ ആശുപത്രിയിൽ 19 പേരും കോഴഞ്ചേരിയിൽ ഒമ്പത് പേരും നിലവിൽ ഐസൊലേഷനിൽ ഉണ്ടെന്നു നേതൃത്വം വ്യക്തമാക്കി. ഇന്ന് പുതിയതായി നാലുപേരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 19 പേരെ ഡിസ്ചാർജ് ചെയ്തു. വീടുകളിലായി 1248 പേർ നിരീക്ഷണത്തിലാണ്.
പത്തനംതിട്ടയിൽ ഇന്ന് പുതിയ കൊവിഡ് 19 കേസുകളില്ല
37 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും ജനറൽ ആശുപത്രിയിൽ 19 പേരും കോഴഞ്ചേരിയിൽ 9 പേരും നിലവിൽ ഐസൊലേഷനിൽ ഉണ്ടെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
രണ്ട് പ്രൈമറി കോൺടാക്‌ടുകളും ഏഴ് സെക്കൻഡറി കോൺടാക്ടുകളും ഇന്ന് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ശബരിമല മാസ പൂജയുമായി ബന്ധപ്പെട്ട് പമ്പയിൽ എത്തിയ 2513 അയ്യപ്പഭക്തന്മാരെ സ്ക്രീനിങ്ങിന് വിധേയമാക്കി. ഡിവൈഎസ്പിയുടെ നേതൃത്യത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ യാത്രികരുടെ പരിശോധന ആരംഭിക്കും. കൂടാതെ ജില്ലയിലെ പ്രധാന ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും സ്ക്രീനിങ് ആരംഭിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ കെ. രാജുവിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ എംഎൽ എമാരുടെയും എം പിയുടെയും സാന്നിധ്യത്തിൽ കോവിഡ് 19 രോഗ പ്രതിരോധത്തിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും സെക്രട്ടറിമാരുടെയും അവലോകന യോഗം ചേർന്നു.