പത്തനംതിട്ട: വീടിന് സമീപത്തെ ജലാശയത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയ അപസ്മാര രോഗിയായ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊടിയാടി മഠത്തുശേരിൽ വീട്ടിൽ പരേതനായ തോമസിന്‍റെയും മറിയമ്മയുടെയും മകൻ ടോണി ജോർജ് തോമസിനെയാണ് (29) മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൂണ്ടയിടാൻ പോയ യുവാവ് മുങ്ങി മരിച്ചു - thiruvalla news
പൊടിയാടി മഠത്തുശേരിൽ വീട്ടിൽ പരേതനായ തോമസിന്‍റെയും മറിയമ്മയുടെയും മകൻ ടോണി ജോർജ് തോമസാണ് മരിച്ചത്.
പൊടിയാടി മംഗളോദയം സ്കൂളിന് സമീപത്തെ മുട്ടുക്കുഴിയിൽ നിന്നും ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ടോണി മീൻ പിടിക്കാനായി പോയത്. ഇതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു. രാത്രി ഏറെ വൈകിയും ടോണി തിരികെ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പുളിക്കീഴ് പൊലീസിൽ വിവരമറിയിച്ചു. പുളിക്കീഴ് പൊലീസെത്തി നടത്തിയ തെരച്ചിലിൽ ടോണിയുടെ മൃതദേഹം ജലാശയത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് അറിയിച്ചു.