കേരളം

kerala

ETV Bharat / state

സൂര്യഗ്രഹണത്തെ തുടർന്ന് ശബരിമല അടച്ചിടും - pathanamtitta news

ചൊവ്വാഴ്ച രാവിലെ 8.06 മുതൽ 11.13 വരെയാണ് സൂര്യഗ്രഹണം. മാളികപ്പുറം, പമ്പ തുടങ്ങിയ മറ്റ് ദേവസ്വം ക്ഷേത്രങ്ങളിലും ഈ സമയം നട അടക്കും

സൂര്യഗ്രഹണത്തെ തുടർന്ന് ശബരിമല അടച്ചിടും

By

Published : Nov 24, 2019, 2:38 PM IST

ശബരിമല:ചൊവ്വാഴ്ച ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട രാവിലെ 7.30 മുതൽ 11.30 വരെ അടച്ചിടും. സൂര്യഗ്രഹണം കണക്കിലെടുത്താണ് നട അടച്ചിടുന്നത്. മാളികപ്പുറം, പമ്പ തുടങ്ങിയ മറ്റ് ദേവസ്വം ക്ഷേത്രങ്ങളിലും ഈ സമയം നട അടക്കും. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്രനട അഭിഷേകത്തിനും നെയ്യഭിഷേകത്തിനും ശേഷം ഉഷപൂജ കഴിച്ച് 7.30 ന് അടയ്ക്കും. ഗ്രഹണത്തിന് ശേഷം 11.30 നാണ് ക്ഷേത്രനട വീണ്ടും തുറക്കുക. നട തുറന്ന് പുണ്യാഹം കഴിഞ്ഞതിന് ശേഷമേ ഉച്ചപൂജയ്ക്കുള്ള നിവേദ്യാദികൾ പാകം ചെയ്യുകയുള്ളുവെന്നും ഇതനുസരിച്ച് പൂജാ സമയങ്ങൾ ക്രമീകരിക്കുന്നതാണെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ആവശ്യമെന്ന് തോന്നുന്ന പക്ഷം ഗ്രഹണം കഴിഞ്ഞ് നട തുറക്കുമ്പോൾ കുറച്ചു സമയം നെയ്യഭിഷേകം ഉണ്ടാകും. ഭക്തജന തിരക്ക് കണക്കിലെടുത്താകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ഗ്രഹണ സമയത്ത് ശബരിമല ക്ഷേത്രനട തുറന്നിരിക്കുന്നത് ഉചിതമല്ലെന്നും ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് എക്സിക്യൂട്ടീവ് ഓഫീസറെ രേഖാമൂലം അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് പൂജാ സമയത്തിൽ ക്രമീകരണം വരുത്തിയത്. ചൊവ്വാഴ്ച രാവിലെ 8.06 മുതൽ 11.13 വരെയാണ് സൂര്യഗ്രഹണം.

ABOUT THE AUTHOR

...view details