കേരളം

kerala

ETV Bharat / state

കൊവിഡ് സ്ഥിരീകരിച്ച ആശ പ്രവർത്തകയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

ജൂൺ 16നാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ രണ്ടിന് മല്ലപ്പുഴശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഒ.പിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

ആശ പ്രവർത്തക  ആശ പ്രവർത്തക  റൂട്ട് മാപ്പ്  കൊവഡ് 19  പത്തനംതിട്ട  Pathanamthitta  covid
ആശ പ്രവർത്തകയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

By

Published : Jun 17, 2020, 10:00 PM IST

പത്തനംതിട്ട:കൊവിഡ് 19 രോഗം സ്ഥിരീകരിച്ച ആശ പ്രവർത്തകയും മല്ലപ്പുഴശ്ശേരി സ്വദേശിയായ 42 വയസുകാരിയുടെയും റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. ജൂൺ 16നാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ രണ്ടിന് മല്ലപ്പുഴശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഒ.പിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

റൂട്ട് മാപ്പ് പുറത്ത് വിട്ടു

ജൂൺ എട്ടിന് തെക്കേമല സെൻട്രൽ ബാങ്ക് ബ്രാഞ്ചിൽ രാവിലെ 11 മുതൽ 11.30 വരെ സന്ദർശിച്ചിരുന്നു. ജൂൺ 10ന് റാന്നിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു.ജൂൺ 12ന് രാവിലെ ആറൻമുള കമ്മ്യൂണിറ്റി കിച്ചനിലും രാവിലെ 11 മുതൽ 12 വരെ കോഴഞ്ചേരി മെഡിവിഷൻലാബിലും എത്തിയിരുന്നു. ജൂൺ 13ന് രാവിലെ 10 മുതൽ 12 വരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും എത്തി. ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ 04682228220, 9188294118 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ABOUT THE AUTHOR

...view details