പത്തനംതിട്ട :കല്ലുപാകി നവീകരിച്ച നീലിമല പാത ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണന്‍ ഉദ്ഘാടനം ചെയ്തു. സന്നിധാനത്തേക്കുള്ള പരമ്പരാഗത പാതയിലെ കുത്തനെയുള്ള കയറ്റവും വലിയ പടിക്കെട്ടുകളുമാണ് ഇതോടെ ഇല്ലാതെയായത്. ഇതോടെ നീലിമല, അപ്പാച്ചിമേട് കയറ്റത്തിന്‍റെ ബുദ്ധിമുട്ടുകളും കുറയും. മാത്രമല്ല പാതയില്‍ കൈവരികളും അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സുകള്‍ കയറുന്നതിന് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കുത്തനെയുള്ള കയറ്റവും വലിയ പടിക്കെട്ടുകളും ഇല്ലാതായി ; കല്ലുപാകി നവീകരിച്ച നീലിമല പാത തുറന്നു
ശബരിമല സന്നിധാനത്തേക്കുള്ള പരമ്പരാഗത പാതയിലെ കുത്തനെയുള്ള കയറ്റവും വലിയ പടിക്കെട്ടുകളും നീക്കികൊണ്ട് കല്ലുപാകി നവീകരിച്ച നീലിമല പാത ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണന്‍ ഉദ്ഘാടനം ചെയ്തു
കേന്ദ്ര സര്‍ക്കാരിന്‍റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാതയില്‍ കല്ലുകള്‍ പാകിയിരിക്കുന്നത്. കര്‍ണാടകയിലെ സാദര്‍ഹള്ളി, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇതിനായി കല്ലുകള്‍ എത്തിച്ചത്. പമ്പയില്‍ നിന്നും ശരംകുത്തിവരെ ഏഴുമീറ്റര്‍ വീതിയുള്ള 2,770 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയില്‍ 12.10 കോടി രൂപ ചെലവിലാണ് കല്ലുകള്‍ പാകിയിരിക്കുന്നത്. ഗണപതി അമ്പലത്തിന് ചുറ്റും 2.76 കോടി രൂപ ചെലവിലും കല്ലുകള്‍ പാകിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലാണ് പാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ.അനന്തഗോപന്‍, ദേവസ്വം സെക്രട്ടറി കെ.ബിജു, ഐജി പി.വിജയന്‍, ശബരിമല എഡിഎമ്മിന്‍റെ ചുമതല വഹിക്കുന്ന ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ടി.ജി ഗോപകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.