പത്തനംതിട്ട:പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭ ജ്വാല പദയാത്ര മൂന്നാം ദിവസവും തുടരുന്നു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരത്തിനെതിരെയുമാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ബാബു ജോർജ്ജ് നയിക്കുന്ന ഒരു മാസം നീളുന്ന പദയാത്ര ചാത്തൻതറയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്‌തു.
പത്തനംതിട്ടയിൽ കോൺഗ്രസിന്‍റെ പദയാത്ര തുടരുന്നു - ഉമ്മൻ ചാണ്ടി
ഫെബ്രുവരി 18 ന് നടക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
ചാത്തൻതറയിൽ നിന്നാരംഭിച്ച പദയാത്ര അത്തിക്കയം, വടശേരിക്കര, നാറാണമൂഴി, പെരുനാട് എന്നീ സ്ഥലങ്ങളിലൂടെ ഇന്ന് റാന്നിയിൽ അവസാനിക്കും. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി. ജെ കുര്യൻ, മുൻ മന്ത്രി പന്തളം സുധാകരൻ, റിങ്കു ചെറിയാൻ, എ. സുരേഷ് കുമാർ തുടങ്ങിയവരും ഡിസിസി അംഗളും പദയാത്രയിൽ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നുറുകണക്കിന് പ്രവർത്തകരാണ് പദയാത്രയിലുണ്ടായിരുന്നത്. ഫെബ്രുവരി 18ന് പദയാത്ര സമാപിക്കും. സമാപന സമ്മേളനം അടൂരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.