പത്തനംതിട്ട:കലാകാരൻമാരുടെ സംഘടനയായ നന്മയുടെ പത്തനംതിട്ട യൂണിറ്റ് സമ്മേളനം മുൻസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ചു. യൂണിറ്റ് സമ്മേളനത്തിന്‍റെ ഭാഗമായി ചിത്രപ്രദർശനം, കരകൗശല പ്രദർശനം, കവിയരങ്ങ്, കാക്കാരശ്ശി നാടകം, ചിത്രരചനാ മത്സരം, നൃത്ത നൃത്യങ്ങൾ, നാടൻ പാട്ടുകൾ, തുടങ്ങി വിവിധ കലാ സാംസ്‌കാരിക പരിപാടികളും ഒരുക്കിയിരുന്നു.
'നന്മ' പത്തനംതിട്ട യൂണിറ്റ് സമ്മേളനം മുൻസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ചു - Municipal Town Hall
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും വിദ്യാർഥികളും ചിത്രപ്രദർശനം കാണാന്‍ എത്തി
പത്തനംതിട്ട സ്വദേശിയും ചിത്രകലാ അദ്ധ്യാപകനുമായ സ്മൃതി ബിജുവിന്‍റെ ചിത്ര പ്രദർശനം സന്ദർശകർക്ക് വേറിട്ട അനുഭവമായി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും വിദ്യാർഥികളും ചിത്രപ്രദർശനം കാണുന്നതിനായി എത്തിച്ചേർന്നു. നന്മ പത്തനംതിട്ട യൂണിറ്റ് പ്രസിഡന്‍റ് അഫ്സൽ പത്തനംതിട്ടയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം പ്രശസ്ത കക്കാരശ്ശി നാടക ക്യത്തും നടനുമായ എം.എസ് മധു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നന്മ സംസ്ഥാന സെക്രട്ടറി അടുർ രാജേന്ദ്രൻ, വിനോദ് ഇളകൊള്ളൂർ, റജി മലയാലപ്പുഴ, എം അർ സി നായർ ജോർജ് അലക്സാണ്ടർ, റ്റി.എം സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.