കേരളം

kerala

ETV Bharat / state

തിരുവല്ല നഗരസഭയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു - Thiruvalla municipal area

തിരുവല്ല നഗരസഭയിലെ പാലിയേക്കര , തുകലശ്ശേരി, മുത്തൂർ, മതിൽ ഭാഗം, കുറ്റപ്പുഴ, മഞ്ഞാടി എന്നിവിടങ്ങളിലായി ഇന്ന് 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

തിരുവല്ല നഗരസഭാ പരിധി  കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു  Thiruvalla municipal area  covid patients
തിരുവല്ല നഗരസഭാ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു

By

Published : Oct 22, 2020, 10:37 PM IST

പത്തനംതിട്ട:തിരുവല്ല നഗരസഭാ പരിധിയിൽ കൊവിഡ് പോസിറ്റീവ് ആവുന്നവരുടെ എണ്ണം അനുദിനം ഉയരുന്നു. പത്തനംതിട്ട ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 195 പേരിൽ 26 പേർ പുളിക്കീഴ് ബ്ലോക്ക് പരിധിയിൽ ഉൾപ്പെട്ടവരാണെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. തിരുവല്ല നഗരസഭയിലെ പാലിയേക്കര , തുകലശ്ശേരി, മുത്തൂർ, മതിൽ ഭാഗം, കുറ്റപ്പുഴ, മഞ്ഞാടി എന്നിവിടങ്ങളിലായി ഇന്ന് 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നഗരസഭാ പരിധിയിൽ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കുറ്റൂർ പഞ്ചായത്തിൽ അഞ്ച് പേർക്കും കടപ്രയിൽ മൂന്ന് പേർക്കും നിരണത്ത് രണ്ട് പേർക്കും നെടുമ്പ്രം പഞ്ചായത്തിൽ ഒരാൾക്കും കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ABOUT THE AUTHOR

...view details