മുണ്ടോമൂഴി കുട്ടവഞ്ചി സവാരി പ്രവര്‍ത്തനം ആരംഭിച്ചു - അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ മുണ്ടോമൂഴി കുട്ടവഞ്ചി സവാരി
ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ 5.30 വരെ കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവര്‍ത്തിക്കും.
മുണ്ടോമൂഴി കുട്ടവഞ്ചി സവാരി പ്രവര്‍ത്തനം ആരംഭിച്ചു
പത്തനംതിട്ട: കണ്ടെയ്‌ൻമെന്‍റ് സോണില്‍ ഉള്‍പ്പെട്ടതിനെ തുടർന്ന് സെപ്റ്റംബര്‍ 10 മുതല്‍ അടഞ്ഞുകിടന്നിരുന്ന തണ്ണിത്തോട് പഞ്ചായത്തിലെ അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ മുണ്ടോമൂഴി കുട്ടവഞ്ചി സവാരി പ്രവര്‍ത്തനം ആരംഭിച്ചതായി കോന്നി ഡി.എഫ്.ഒ കെ.എന്‍ ശ്യാംമോഹന്‍ലാല്‍ അറിയിച്ചു. ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ 5.30 വരെ കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവര്‍ത്തിക്കും.