കൊവിഡ് നിരീക്ഷണത്തിലിരുന്നവരുടെ വീട്ടില്‍ വെള്ളം കയറി; രക്ഷകരായി അഗ്നിശമന സേന - വെള്ളപ്പൊക്കം
എഴ് മാസം പ്രായമുള്ള കുട്ടിയടക്കം നാല് പേരെയാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

പത്തനംതിട്ട: വെള്ളപ്പൊക്കത്തെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിപ്പോയ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഏഴ് മാസം പ്രായമുള്ള കുട്ടി അടങ്ങുന്ന നാലംഗ കുടുംബത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പിപിഇ കിറ്റ് ധരിച്ചെത്തിയ അഗ്നിശമന സേനയാണ് ഏറെ പണിപ്പെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പെരിങ്ങര പഞ്ചായത്ത് 13-ാം വാർഡ് നിവാസികളായ നാലംഗ കുടുംബത്തെയാണ് അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. വൈകിട്ട് നാല് മണിയോടെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ നാലംഗ കുടുംബത്തെ ഡിങ്കി ബോട്ടിലിരുത്തി മൂന്ന് കിലോമീറ്റർ അകലെയുള്ള നെടുമ്പ്രം മണക്ക് ആശുപത്രി ജങ്ഷനിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ടിപ്പർ ലോറിയുടെ പിന്നിലിരുത്തി ഒറ്റത്തെങ്ങിന് സമീപത്തെ തടിമില്ലിന് സമീപത്തെത്തിച്ച് അവിടെ തയാറാക്കി നിർത്തിയിരുന്ന ആംബുലൻസിൽ കയറ്റി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.