പത്തനംതിട്ട:അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാസമ്മേളനം സമ്പൂര്‍ണ ഹരിതചട്ടം പാലിച്ച് നടത്തുമെന്ന് രാജു എബ്രഹാം എംഎല്‍എ. ഹിന്ദുമത മഹാസമ്മേളനത്തിന് മുന്നോടിയായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് അയിരൂര്‍- ചെറുകോല്‍പുഴ വിദ്യാധിരാജാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളന നഗരിയിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപണി പി.ഡബ്ല്യു.ഡി പൂര്‍ത്തീകരിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, അടൂര്‍, മല്ലപ്പള്ളി, റാന്നി ഡിപ്പോകളില്‍ നിന്നും ചെറുകോല്‍പ്പുഴയിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും. കൂടാതെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, മാവേലിക്കര ഡിപ്പോകളില്‍ നിന്നും കൂടുതല്‍ ബസ് സര്‍വീസുകള്‍ സമ്മേളന നഗറിലേക്ക് നടത്തണമെന്നും യോഗം നിര്‍ദേശിച്ചു. മേജര്‍ ഇറിഗേഷന്‍ വകുപ്പ് സമ്മേളന നഗറിലെ താല്‍ക്കാലിക പാലത്തിന്‍റെ സുരക്ഷ പരിശോധിക്കും. കണ്‍വന്‍ഷന്‍ നഗറില്‍ കുടിവെള്ള ലഭ്യത കേരള വാട്ടര്‍ അതോറിറ്റി ഉറപ്പാക്കും. രണ്ട് ആര്‍ഒ പൈപ്പുകളും അഞ്ച് വാട്ടര്‍ കിയോസ്‌കുകളും സമ്മേളന നഗറില്‍ സ്ഥാപിക്കാന്‍ തീരുമാനമായി. വൈദ്യുതി വിതരണം മുടങ്ങുന്നില്ലെന്ന് കെഎസ്ഇബി ഉറപ്പ് വരുത്തും.