പത്തനംതിട്ട: ശബരിമലയുടെ വികസത്തിന് എൽ.ഡി.എഫ് സർക്കാർ മൂന്ന് വർഷം കൊണ്ട് 1273 കോടി രൂപ ചെലവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ശബരിമലയ്ക്കായി 1273 കോടി ചെലവാക്കിയെന്ന് മുഖ്യമന്ത്രി - sabarimala news
ശബരി റെയിലിന്‍റെ നടപടിക്രമങ്ങളെല്ലാം പൂർത്തിയായി കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി. കലഞ്ഞൂരിൽ ജെനീഷ് കുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം സംസാരിക്കുകയായിരുന്നു അദ്ദേഹം
ശബരിമലയുടെ വികസത്തിന് സർക്കാർ ചിലവാക്കിയത് 1273 കോടിയെന്ന് മുഖ്യമന്ത്രി
ശബരി റെയിൽ വേഗം പൂർത്തിയാക്കും. അതിന്‍റെ നടപടിക്രമങ്ങളെല്ലാം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ശബരിമല വിമാനത്താവളം നടപ്പിലാക്കാനുള്ള ശ്രമമെല്ലാം പൂർത്തിയായി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കോന്നിക്കാർക്ക് പട്ടയം കൊടുക്കും എന്നത് ഇടത് മുന്നണിയുടെ പ്രഖ്യാപിത നിലപാടാണ്. സമയബന്ധിതമായി പട്ടയ വിതരണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.