പത്തനംതിട്ട: തിരുവല്ല നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജനവിധി തേടി മുൻ നഗരസഭ അധ്യക്ഷന്മാരും. മൂന്ന് മുൻ അധ്യക്ഷന്മാരാണ് മത്സര രംഗത്തെത്തിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥികളായ ചെറിയാൻ പോളച്ചിറയ്ക്കൽ, ലിൻഡ തോമസ് എന്നിവരും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷീല വർഗീസുമാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ള മൂന്ന് മുൻ നഗരസഭാ അധ്യക്ഷർ.
ജനവിധി തേടി നഗരസഭ മുൻ അധ്യക്ഷന്മാരും - മുൻ നഗരസഭ അധ്യക്ഷർ
മൂന്ന് മുൻ അധ്യക്ഷന്മാരാണ് തിരുവല്ല നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ജനവിധി തേടി മുൻ നഗരസഭ അധ്യക്ഷരും
നഗരസഭ മുൻ അധ്യക്ഷനും ഭരണ സമിതി മുൻ അംഗവുമായ ചെറിയാൻ പോളച്ചിറയ്ക്കൽ ഇത്തവണ 21-ാം വാർഡിൽ നിന്നും എൽ ഡി എഫ് സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. 2010 -2012 കാലയളവിൽ നഗരസഭാ അധ്യക്ഷയായിരുന്ന ലിൻഡ തോമസ് മൂന്നാം വാർഡിൽ നിന്നും എൽ ഡി എഫ് സ്ഥാനാർത്ഥിയായാണ് മത്സര രംഗത്തെത്തിയിരിക്കുന്നത്. 2010 - 15 കാലയളവിൽ നഗരസഭ ചെയ്പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ഷീല വർഗീസ് 34-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ്.