കേരളം

kerala

ETV Bharat / state

റാന്നിയിലെ പ്രളയ സാധ്യത പ്രദേശങ്ങൾ ജില്ലാകലക്ടർ സന്ദർശിച്ചു

പ്രദേശത്ത് സർവ്വേ നടത്തി തോടിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നവ നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്

By

Published : Jun 27, 2020, 7:51 AM IST

The district collector visited the flood prone areas of Ranni'  റാന്നിയിലെ പ്രളയ സാധ്യത പ്രദേശങ്ങൾ ജില്ലാകലക്ടർ സന്ദർശിച്ചു  പി.ബി. നൂഹ് സന്ദർശിച്ചു
റാന്നി

പത്തനംതിട്ട: പ്രളയസമയത്ത് ആദ്യം വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ ജില്ലാകലക്ടർ പി.ബി. നൂഹ് സന്ദർശിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള റാന്നി ചെത്തോങ്കര ഉപാസനക്കടവ് കയ്യേറിയതായി കണ്ടെത്തി. തോടിന്‍റ ഒഴുക്ക് തടസ്സപ്പെടുത്തുന്ന കയ്യേറ്റങ്ങൾ 15 ദിവസത്തിനുള്ളിൽ ഒഴിപ്പിക്കുമെന്ന് കലക്ടർ പറഞ്ഞു. പ്രദേശത്ത് സർവ്വേ നടത്തി തോടിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നവ നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 45 ലക്ഷത്തിന് എടുത്ത ടെൻഡർ ലോക്ക് ഡൗണിനെ തുടർന്ന് നിര്‍ത്തിവച്ചിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് ഉള്ളതിനാൽ മൈനര്‍ ഇറിഗേഷൻ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കും.

ABOUT THE AUTHOR

...view details