പത്തനംതിട്ട:ചീകിയൊതുക്കാത്ത തലമുടിയും ഖദർ വേഷവും, ഇത് പക്ഷേ കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയല്ല, പത്തനംതിട്ട മൈലപ്ര സ്വദേശി ഗീവർഗീസാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ഗീവർഗീസ് തറയിലിനെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്.
ഇത് ഉമ്മൻ ചാണ്ടി അല്ല... മൈലപ്ര ഗീവർഗീസ്, ആരാധകനാണ് - mylapra geevarges
പല സ്ഥലങ്ങളിലും പരിപാടികളിൽ പങ്കെടുക്കുവാൻ എത്തുമ്പോൾ സംഘാടകർക്ക് അബദ്ധംപറ്റി വെടിക്കെട്ടും അനൗൺസ്മെന്‍റും ഓട്ടോഗ്രാഫ് എഴുതി വാങ്ങലുമൊക്കെ നടന്നിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ചെല്ലുമ്പോൾ പരാതിയും പരിഭവും പറഞ്ഞ് ആളുകൾ ചുറ്റും കൂടുാറുമുണ്ട്. ഒടുവിൽ ഞാൻ ഉമ്മൻ ചാണ്ടിയല്ല മൈലപ്രക്കാരനായ ഗീവർഗീസ് തറയിലാണെന് പറഞ്ഞ് അവിടെ നിന്ന് പോവുകയും ചെയ്യും.
![ഇത് ഉമ്മൻ ചാണ്ടി അല്ല... മൈലപ്ര ഗീവർഗീസ്, ആരാധകനാണ് ഉമ്മൻ ചാണ്ടി മൈലപ്ര ഗീവർഗീസ് മൈലപ്ര ഗീവർഗീസ് തറയിൽ die hard fan oomanchandi mylapra geevarges pathanathitta](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8842410-815-8842410-1600393343958.jpg)
പല സ്ഥലങ്ങളിലും പരിപാടികളിൽ പങ്കെടുക്കുവാൻ എത്തുമ്പോൾ സംഘാടകർക്ക് അബദ്ധംപറ്റി വെടിക്കെട്ടും അനൗൺസ്മെന്‍റും ഓട്ടോഗ്രാഫ് എഴുതി വാങ്ങലുമൊക്കെ നടന്നിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ചെല്ലുമ്പോൾ പരാതിയും പരിഭവും പറഞ്ഞ് ആളുകൾ ചുറ്റും കൂടുാറുമുണ്ട്. ഒടുവിൽ ഞാൻ ഉമ്മൻ ചാണ്ടിയല്ല മൈലപ്രക്കാരനായ ഗീവർഗീസ് തറയിലാണെന് പറഞ്ഞ് അവിടെ നിന്ന് പോവുകയും ചെയ്യും.
ഗീവർഗീസ് ഉമ്മൻ ചാണ്ടിയുടെ ആരാധകൻ ആയിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. ഹെയർ സ്റ്റൈലും ഖദർ വേഷവും മാറില്ല. മൈലപ്രയിലെ ജനറൽ ഇൻഷുറൻസ് ഏജന്‍റും കർഷകനുമാണ് ഗീവർഗീസ് തറയിൽ. ഉമ്മൻചാണ്ടി നിയമസഭയില്‍ അൻപത് വർഷം പൂർത്തിയാക്കുമ്പോൾ ഗീവർഗീസ് ഇടിവി ഭാരതുമായി സന്തോഷം പങ്കുവെച്ചു.