കേരളം

kerala

ETV Bharat / state

പ്രയാര്‍ ഗോപാലകൃഷ്‌ണന്‍റെ വേര്‍പാടില്‍ അനുശോചിച്ച് ദേവസ്വം ബോര്‍ഡ് - Prayar Gopalakrishnan

സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു പ്രയാറെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അനന്തഗോപൻ

പ്രയാര്‍ ഗോപാലകൃഷ്‌ണന്‍റെ വേര്‍പാടില്‍ ദേവസ്വം ബോര്‍ഡ് അനുശോചിച്ചു  The Devaswom Board condoles the death of Prayar Gopalakrishnan  Prayar Gopalakrishnan  death of Prayar Gopalakrishnan
പ്രയാര്‍ ഗോപാലകൃഷ്‌ണന്‍റെ വേര്‍പാടില്‍ ദേവസ്വം ബോര്‍ഡ് അനുശോചിച്ചു

By

Published : Jun 4, 2022, 10:55 PM IST

പത്തനംതിട്ട : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍റെ നിര്യാണത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുശോചിച്ചു. സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളിലെ നിറസാന്നിധ്യവും വേറിട്ട വ്യക്തിത്വത്തിന്‍റെ ഉടമയുമായിരുന്നു അദ്ദേഹമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു.

also read:പത്തനംതിട്ടയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

പ്രയാറിന്‍റെ വേര്‍പാടില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രസിഡന്‍റ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details