പത്തനംതിട്ട: ഇന്ത്യയ്ക്ക് പുറത്തുനിന്നും ജില്ലയില്‍ എത്തിയവര്‍ നിര്‍ബന്ധമായും 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 14 ദിവസവും വീടുകളില്‍ ഐസൊലേഷനില്‍ കഴിയണം. ചിലര്‍ ഈ കാലാവധി പൂര്‍ത്തിയാക്കും മുമ്പേ വീടിന് പുറത്ത് ഇറങ്ങുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .
വിദേശത്ത് നിന്നെത്തുന്നവർ 28 ദിവസം വീടുകളിൽ കഴിയണമെന്ന് പത്തനംതിട്ട കലക്ടര്‍ - കലക്ടര്‍ പി.ബി നൂഹ്.
ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്നും കലക്ടര്‍ പി.ബി നൂഹ്.
പത്തനംതിട്ട
ജില്ലയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തികളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.