കേരളം

kerala

ETV Bharat / state

ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ മൃതദേഹം കബറടക്കി

സഭാ ആസ്ഥാനത്തെ സെന്‍റ് തോമസ് പള്ളിക്ക് സമീപത്ത് ബിഷപ്പുമാർക്കായുള്ള പ്രത്യേക സെമിത്തേരിയിലാണ് മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം കബറടക്കിയത്. സംസ്‌കാര ശുശ്രൂഷയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഞായറാഴ്ച രാവിലെയും ഉച്ചയ്ക്കുമായി നടത്തിയിരുന്നു.

By

Published : Oct 19, 2020, 7:52 PM IST

ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത  മൃതദേഹം കബറടക്കി  Dr Joseph Marthoma Metropolitan  body of Dr Joseph Marthoma Metropolitan was buried  പത്തനംതിട്ട
ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ മൃതദേഹം കബറടക്കി

പത്തനംതിട്ട:ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ മൃതദേഹം കബറടക്കി. ഞായറാഴ്ച പുലർച്ചെ 2.45 നാണ് അദ്ദേഹം കാലം ചെയ്തത്. പൂർണ ബഹുമതികളോടെയാണ് കാലം ചെയ്ത മലങ്കര മാർത്തോമ്മാ സുറിയാനി സഭ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ കബറടക്കം നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ചടങ്ങുകൾ അവസാനിച്ചത്. സഭാ ആസ്ഥാനത്തെ സെന്‍റ് തോമസ് പള്ളിക്ക് സമീപത്ത് ബിഷപ്പുമാർക്കായുള്ള പ്രത്യേക സെമിത്തേരിയിലാണ് മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം കബറടക്കിയത്. സംസ്‌കാര ശുശ്രൂഷയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഞായറാഴ്ച രാവിലെയും ഉച്ചയ്ക്കുമായി നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ മൂന്നാം ഭാഗ ശുശ്രൂഷ നടത്തി. അലക്‌സാണ്ടർ മാർത്തോമ്മാ ഓഡിറ്റോറിയത്തിലെ പ്രത്യേക മദ്ബഹയിൽ വൈകിട്ട് മൂന്ന് മണിയോടെ അവസാനവട്ട ശുശ്രൂഷകൾ ആരംഭിച്ചു. സഭാ അധ്യക്ഷന്‍റെ താൽക്കാലിക ചുമതല വഹിക്കുന്ന ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ശുശ്രൂഷ ചടങ്ങുകൾ നടന്നത്.

ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ മൃതദേഹം കബറടക്കി

വിവിധ സഭാ മേലധ്യക്ഷന്മാരായ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ തെയോഫിലോസ്, മാത്യൂസ് മാർ സിൽവാനിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കുര്യാക്കോസ് മാർ ഗ്രീഗോറിയോസ്, മാർത്തോമ്മാ സഭയിലെ എപ്പിസ്‌കോപ്പമാർ തുടങ്ങിയവർ ശുശ്രൂഷകളിൽ പങ്കെടുത്തു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നഗരികാണിക്കൽ ചടങ്ങ് പ്രതീകാത്മകമായി മാത്രമാണ് നടത്തിയത്. മെത്രാപ്പൊലീത്തയുടെ കൈമുത്തി വിടനൽകാൻ കുടുംബാംഗങ്ങൾക്ക് മാത്രമാണ് അവസരം നൽകിയത്. ജോസഫ് മാർത്തോമ്മയുടെ മൂന്ന് സഹോദരങ്ങളും ഭൗതികശരീരവുമായി സെമിത്തേരിയിലേക്ക് നടന്ന വിലാപയാത്രയിൽ യാത്രയിൽ പങ്കു ചേർന്നു. 1500 കിലോഗ്രാം കുന്തിരിക്കം ഉപയോഗിച്ച് നിറച്ച് പ്രത്യേകം തയ്യാറാക്കിയ കല്ലറയിലായിരുന്ന കബറടക്കിയത്. സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധിയായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ശുശ്രൂഷാ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വൈകിട്ട് നാല് മണിയോടെ ഓൺലൈനായി അന്തിമോപചാരം അർപ്പിച്ചു. പാൻക്രിയാസിൽ അർബുദബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത കാലം ചെയ്തത്.

ABOUT THE AUTHOR

...view details