കേരളം

kerala

ETV Bharat / state

ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നും മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടെത്തി - body found

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മുതൽ കൃഷ്ണകുമാറിനെ കാണാനില്ലായിരുന്നു.

പത്തനംതിട്ട  മധ്യവയസ്‌കന്‍റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി  The body of a middle-aged man was found  pathanamthitta  body found  അഗ്നിശമന സേന
ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നും മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടെത്തി

By

Published : Mar 15, 2020, 4:30 AM IST

പത്തനംതിട്ട: നഗര മധ്യത്തിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നും മധ്യവയസ്‌കന്‍റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. കുളക്കാട് മുപ്പിരിയിൽ പരേതരായ കെ എം നാരായണന്‍റെയും എം കെ ചെല്ലമ്മയുടെയും മകൻ കൃഷ്ണകുമാറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഹെഡ്‌ പോസ്റ്റ് ഓഫീസിന് സമീപത്തെ കിണറ്റിൽ നിന്നുമാണ് മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മുതൽ കൃഷ്ണകുമാറിനെ കാണാനില്ലായിരുന്നു. അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുത്തു. കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിൽ നടത്തിയ പോസ്‌റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. അതേ സമയം മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details