പത്തനംതിട്ട:പതിനാഞ്ചാമത് ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം ഏപ്രില്‍ 27 മുതല്‍ 30 വരെ പത്തനംതിട്ടയില്‍ നടക്കും. ഇതിന്‍റെ ഭാഗമായുള്ള പതാക ജാഥ തിങ്കളാഴ്‌ച രാവിലെ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷിന്‍റെ നേതൃത്വത്തിലാരംഭിച്ചു. കൊടിമര ജാഥ ചൊവ്വ രാവിലെ എട്ടിന് വെഞ്ഞാറമൂട് ഹഖ് മിഥിലാജ് രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ചിന്താ ജെറോമിന്‍റെ നേതൃത്വത്തിലും ദീപശിഖാ പ്രയാണം ചൊവ്വാഴ്‌ച പകല്‍ മൂന്നിന് തിരുവല്ലയില്‍ സന്ദീപ് രക്ത സാക്ഷി മണ്ഡപത്തില്‍ നിന്ന് കെ യു ജനീഷ്‌കുമാറിന്‍റെ നേതൃത്വത്തിലും പുറപ്പെട്ടു.
സംസ്ഥാനത്തെ 51.97 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 619 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ദീപശിഖാ പ്രയാണം മന്ത്രി സജി ചെറിയാന്‍ ഉദ്‌ഘാടനംചെയ്യും. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് ജാഥകള്‍ ജില്ലാ അതിര്‍ത്തിയായ ഇടിഞ്ഞില്ലത്തെത്തും. തുടര്‍ന്ന് ജാഥയെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പത്തനംതിട്ട നഗരത്തിലേക്ക് ആനയിക്കും.