പത്തനംതിട്ട: പൊടിയാടി -സ്വാമിപാലം കൃഷ്ണപാദം റോഡില്‍, പെരിങ്ങര ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍. മാത്യു ടി തോമസ് എംഎൽഎയ്ക്കും ജില്ലാ പഞ്ചായത്തംഗം സാം ഈപ്പനും ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. ഓട നിർമിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി വേണമെന്ന് - flood news
പെരിങ്ങര ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം
വെള്ളക്കെട്ട്
ചെറിയ മഴ പെയ്‌താൽ പോലും റോഡ് വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയാണ്. ഇതേ തുടര്‍ന്ന് ഓട്ടോ സ്റ്റാന്‍റ് ജംഗ്‌ഷന്‍റെ മറ്റൊരു ഭാഗത്തേക്ക് മാറ്റി. പ്രദേശത്ത് സാംക്രമിക രോഗ ഭീഷണിയും ഉയരുന്നുണ്ട്.