തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു
തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡലപൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. ഘോഷയാത്ര ഡിസംബർ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുൻപ് ശബരിമല സന്നിധാനത്ത് എത്തും.
തങ്ക അങ്കി ഘോഷയാത്ര
By
Published : Dec 23, 2022, 10:35 AM IST
തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു
പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്. തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡലപൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി.
ഘോഷയാത്ര ഡിസംബർ 26ന് വൈകിട്ട് ദീപാരാധനയ്ക്കു മുൻപ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തിൽ
ഡിസംബർ 23, 2022
ആറന്മുള പാർഥസാരഥി ക്ഷേത്രം(ആരംഭം)
7am
മൂർത്തിട്ട ഗണപതി ക്ഷേത്രം
7.15am
പുന്നംതോട്ടം ദേവീ ക്ഷേത്രം
7.30am
ചവുട്ടുകുളം മഹാദേവക്ഷേത്രം
7.45am
തിരുവഞ്ചാംകാവ് ദേവിക്ഷേത്രം
8am
നെടുംപ്രയാർ തേവലശേരി ദേവി ക്ഷേത്രം
8.30am
നെടുംപ്രയാർ ജംഗ്ഷൻ
9.30am
കോഴഞ്ചേരി ടൗൺ
10am
തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷൻ
10.15am
കോഴഞ്ചേരി പാമ്പാടിമൺ അയ്യപ്പക്ഷേത്രം
10.30am
കാരംവേലി
11am
ഇലന്തൂർ ഇടത്താവളം
11.15am
ഇലന്തൂർ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം
11.20am
ഇലന്തൂർ ഗണപതി ക്ഷേത്രം
11.30am
ഇലന്തൂർ കോളനി ജംഗ്ഷൻ
11.45am
ഇലന്തൂർ നാരായണമംഗലം
12.30pm
അയത്തിൽ മലനട ജംഗ്ഷൻ
2pm
അയത്തിൽ കുടുംബയോഗ മന്ദിരം
2.30pm
അയത്തിൽ ഗുരുമന്ദിര ജംഗ്ഷൻ
2.40pm
മെഴുവേലി ആനന്ദഭൂദേശ്വരം ക്ഷേത്രം
2.50pm
ഇലവുംതിട്ട ദേവീക്ഷേത്രം
3.15pm
ഇലവുംതിട്ട മലനട
3.45pm
മുട്ടത്തുകോണം എസ്.എൻ.ഡി.പി.മന്ദിരം
4.30pm
കൈതവന ദേവീക്ഷേത്രം
5.30pm
പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം
6pm
ചീക്കനാൽ
6.30pm
ഊപ്പമൺ ജംഗ്ഷൻ
7pm
ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം (വിശ്രമം)
8pm
ഡിസംബർ 24, 2022
ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം (ആരംഭം)
8am
കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
9am
അഴൂർ ജംഗ്ഷൻ
10am
പത്തനംതിട്ട ഊരമ്മൻ കോവിൽ
10.45am
പത്തനംതിട്ട ശാസ്താക്ഷേത്രം
11am
കരിമ്പനയ്ക്കൽ ദേവിക്ഷേത്രം
11.30am
ശാരദാമഠം മുണ്ടുകോട്ടയ്ക്കൽ എസ്എൻഡിപി മന്ദിരം
12pm
വിഎസ്എസ് 78-ാം നമ്പർ ശാഖ കടമ്മനിട്ട
12.30pm
കടമ്മനിട്ട ഭഗവതിക്ഷേത്രം (ഉച്ചഭക്ഷണം, വിശ്രമം)
1pm
കടമ്മനിട്ട ഋഷികേശ ക്ഷേത്രം
2.15pm
കോട്ടപ്പാറ കല്ലേലിമുക്ക്
2.30pm
പേഴുംകാട് എസ്എൻഡിപി മന്ദിരം
2.45pm
മേക്കൊഴൂർ ക്ഷേത്രം
3.15pm
മൈലപ്ര ഭഗവതി ക്ഷേത്രം
3.45pm
കുമ്പഴ ജംഗ്ഷൻ
4.15pm
പാലമറ്റൂർ അമ്പലമുക്ക്
4.30pm
പുളിമുക്ക്
4.45pm
വെട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി
5.30pm
ഇളകൊള്ളൂർ മഹാദേവക്ഷേത്രം
6.15pm
ചിറ്റൂർ മുക്ക്
7.15pm
കോന്നി ടൗൺ
7.45pm
കോന്നി ചിറയ്ക്കൽ ക്ഷേത്രം
8pm
കോന്നി മുരിങ്ങമംഗലം ക്ഷേത്രം (ഭക്ഷണം, വിശ്രമം)
8.30pm
ഡിസംബർ 25, 2022
കോന്നി മുരിങ്ങമംഗലം ക്ഷേത്രം (ആരംഭം)
7.30am
ചിറ്റൂർ മഹാദേവ ക്ഷേത്രം
8am
അട്ടച്ചാക്കൽ.
8.30am
വെട്ടൂർ ക്ഷേത്രം(പ്രഭാതഭക്ഷണം)
9am
മൈലാടുംപാറ, 11ന് കോട്ടമുക്ക്
10.30am
മലയാലപ്പുഴ ക്ഷേത്രം
12pm
മലയാലപ്പുഴ താഴം
1pm
മണ്ണാറക്കുളഞ്ഞി
1.15pm
തോട്ടമൺകാവ് ക്ഷേത്രം
3pm
റാന്നി രാമപുരം ക്ഷേത്രം(ഭക്ഷണം, വിശ്രമം)
3.30pm
ഇടക്കുളം ശാസ്താക്ഷേത്രം
5.30pm
വടശേരിക്കര ചെറുകാവ്
6.30pm
വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രം
7pm
മാടമൺ ക്ഷേത്രം.
7.45pm
പെരുനാട് ശാസ്താ ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം)
8.30pm
ഡിസംബർ 26, 2022
പെരുനാട് ശാസ്താ ക്ഷേത്രം(ആരംഭം)
8am
ളാഹ സത്രം
9am
പ്ലാപ്പള്ളി
10am
നിലയ്ക്കൽ ക്ഷേത്രം
11am
ചാലക്കയം
1pm
പമ്പ(വിശ്രമം)
1.30pm
ശരംകുത്തി
5pm
പമ്പയിൽ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടക്കും.