പത്തനംതിട്ടയിൽ 132 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് - Pathanamthitta
103 പ്രൈമറി കോണ്‍ടാക്ടുകളും 221 സെക്കന്‍ഡറി കോണ്‍ടാക്ടുകളും വിദേശത്തു നിന്നും തിരിച്ചെത്തിയ 2126 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്
![പത്തനംതിട്ടയിൽ 132 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് Test results of 132 samples in Pathanamthitta were negative പത്തനംതിട്ട Pathanamthitta പത്തനംതിട്ടയിൽ 132 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6729249-923-6729249-1586442758873.jpg)
പത്തനംതിട്ട: ജില്ലയിൽ 132 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ്. 455 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. വിവിധ ആശുപത്രികളിലായി13 പേര്‍ നിരീക്ഷണത്തിലാണ്. പുതുതായി ഒരാളെ കൂടി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 103 പ്രൈമറി കോണ്‍ടാക്ടുകളും 221 സെക്കന്‍ഡറി കോണ്‍ടാക്ടുകളും വിദേശത്തു നിന്നും തിരിച്ചെത്തിയ 2126 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. ലോക് ഡൗൺ നിയമ ലംഘനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ജില്ലയില്‍ 366 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 383 പേര്‍ അറസ്റ്റിലാവുകയും 287 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.