പത്തനംതിട്ട:പത്ത് വയസ് പൂര്‍ത്തിയാവാൻ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ അൻപതാം തവണ അയ്യപ്പനെ ദർശിച്ച സന്തോഷത്തിലാണ് അദ്രിതി തനയ എന്ന കുഞ്ഞുമാളികപ്പുറം(Ten Year Old Girl Child Visit Sabarimala Fifty Times). ഒന്‍പത് മാസം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ ദർശനം. പിതാവ് എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിക്കൊപ്പമാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ അദ്രിതി പതിനെട്ടാം പടിചവിട്ടി അയ്യപ്പ ദര്‍ശനം നടത്തിയത്. ദര്‍ശനത്തിനുശേഷം ഇന്നലെ തന്നെ അദ്രിതി മലയിറങ്ങി. എഴുകോണ്‍ ശ്രീനാരയണ ഗുരു സെന്‍ട്രല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അദ്രിതി.
അമ്പത് തവണ മല ചവിട്ടി അയ്യനെ തൊഴുത് പത്തുവയസുകാരി അദ്രിതി തനയ - പത്ത് വയസില്‍ അമ്പത് തവണ
Ten Year Old Girl Child Visit Sabarimala Fifty Times: ഈ കൊച്ചു മാളികപ്പുറത്തിന് അയ്യപ്പ ദര്‍ശനം സാധ്യമാകണമെങ്കില്‍ ഇനി നാലു പതിറ്റാണ്ട് കാത്തിരിക്കണം. അത്രമേല്‍ ഹൃദയം കൊണ്ട് അടുപ്പമുള്ള അയ്യപ്പനെ പത്ത് വയസിനുള്ളില്‍ അമ്പത് തവണയാണ് അദ്രിതി തനയ തൊഴുതു വണങ്ങിയത്.
Published : Jan 4, 2024, 8:01 PM IST
ഒന്‍പത് മാസം പ്രായമുള്ളപ്പോഴാണ് അദ്രിതി ആദ്യമായി അയ്യനെ കാണാന്‍ ശബരിമലയിൽ എത്തുന്നത്. തുടര്‍ന്ന് എല്ലാ തീര്‍ത്ഥാടന കാലത്തും മാസ പൂജാവേളകളിലുമായാണ് അമ്പത് തവണ ശബരിമലയില്‍ കെട്ടു മുറുക്കി എത്തിയത്. കാനന പാത വഴി ഒരു തവണ സന്നിധാനത്ത് എത്തി അയ്യപ്പ ദര്‍ശനം നടത്തിയിട്ടുണ്ട് അദ്രിതി തനയ. കഴിഞ്ഞ ഓണത്തിന് എത്തിയപ്പോള്‍ മാളികപ്പുറം മേല്‍ശാന്തി ഓണക്കോടി നല്‍കിയതായും അദ്രീതി പറഞ്ഞു.
എരുമേലിയില്‍ പേട്ടതുള്ളിയ ശേഷമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. പത്തു വയസു പൂർത്തിയാകുന്നതിനാൽ ഇനി നാല്‍പ്പത് വര്‍ഷം കഴിഞ്ഞു മാത്രമെ അയ്യപ്പ ദർശനത്തിന് എത്താൻ കഴിയുകയുള്ളൂവെന്നും അദ്രിതി പറഞ്ഞു.