പത്തനംതിട്ട: ആന്ധ്രയിൽ നിന്നെത്തിയ ചരക്ക് ലോറിയിൽ നിന്ന് പത്ത് കിലോ കഞ്ചാവ് അടൂർ എക്സൈസ് സംഘം പിടികൂടി. ഡ്രൈവർ തമിഴ്നാട് ഉസലാംപെട്ടി ദേവച്ചനി തേവർ സ്ട്രീറ്റിൽ രമേശ്, സഹായി തിരുനെൽവേലി അമ്പാസമുദ്രം വാണിയം സ്ട്രീറ്റിൽ തങ്കരാജ് എന്നിവരെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ റെജിമോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും ഒരുലക്ഷം രൂപയും കണ്ടെത്തി.
ലോറിയിൽ കടത്താൻ ശ്രമിച്ച പത്ത് കിലോ കഞ്ചാവ് പിടികൂടി - ലഹരി
തമിഴ്നാട് സ്വദേശികളായ ലോറി ഡ്രൈവറും ക്ലീനറും പിടിയിൽ. കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.
ലോറിയിൽ കടത്തിയ പത്ത് കിലോ കഞ്ചാവ് പിടികൂടി
പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ മോഹൻ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കായംകുളം, ഭരണിക്കാവ് മേഖലകളിലേക്ക് അരിയുമായി എത്തിയതായിരുന്നു ലോറി. ടൂൾസ് ബോക്സിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രയിൽ കഞ്ചാവ് കൃഷി നടത്തുന്ന മലയാളികളുമായി പ്രതികൾക്ക് നേരിട്ട് ബന്ധമുണ്ടെന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനികളാണ് പിടിയിലായതെന്നും എക്സൈസ് അറിയിച്ചു.