കേരളം

kerala

ETV Bharat / state

തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച എട്ട് ലക്ഷത്തിന്‍റെ തേക്ക് തടികള്‍ പിടികൂടി - ശാസ്‌താംകോട്ട തേക്കിൻ തടികള്‍ കടത്താൻ ശ്രമം

പിടികൂടിയത് പത്തനംതിട്ട കുമ്മണ്ണൂര്‍ സ്‌റ്റേഷനിലെ വനപാലക സംഘം. ലോറി ഉടമയെ പ്രതിചേര്‍ത്ത് കേസെടുത്തു.

teak logs worth Rs 8 lakh seized in Sasthamcotta  Pathanamthitta Forest officers seized teak logs worth Rs 8 lakh  teak wood smuggle in lorry seized  ലോറിയിൽ കടത്താൻ ശ്രമിച്ച തേക്കിൻ തടികള്‍ പിടികൂടി  എട്ട് ലക്ഷത്തിന്‍റെ തേക്കിൻ തടികള്‍ പിടികൂടി  പത്തനംതിട്ട തേക്കിൻ തടികള്‍ പിടികൂടി  ശാസ്‌താംകോട്ട തേക്കിൻ തടികള്‍ കടത്താൻ ശ്രമം  തേക്കിൻ തടികള്‍ കടത്തിയ ലോറി ഡ്രൈവർ കസ്റ്റഡിയിൽ
ലോറിയിൽ കടത്താൻ ശ്രമിച്ച എട്ട് ലക്ഷത്തിന്‍റെ തേക്കിൻ തടികള്‍ പിടികൂടി; ലോറി ഡ്രൈവർ കസ്റ്റഡിയിൽ

By

Published : May 25, 2022, 7:37 PM IST

പത്തനംതിട്ട :അനധികൃതമായി തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച എട്ട് ലക്ഷത്തോളം രൂപ വിലവരുന്ന തേക്ക് തടികള്‍ പിടികൂടി. തടി ലോറിയുമുൾപ്പെടെയാണ് പത്തനംതിട്ടയിൽ നിന്നുള്ള വനപാലക സംഘം ശാസ്‌താംകോട്ടയിൽ നിന്നും പിടികൂടിയത്. ഡ്രൈവർ കൊല്ലം കിളിവല്ലൂര്‍ പേരൂര്‍ കല്ലുവിള വീട്ടില്‍ നിസാമുദ്ദീനെയും വനപാലക സംഘം കസ്റ്റഡിയിലെടുത്തു.

ഡ്രൈവർ നൽകിയ മൊഴി അനുസരിച്ച് ഉടമ കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര കണ്ണന്‍റയ്യത്ത് തറയില്‍ സജീറിനെയും പ്രതിചേര്‍ത്താണ് കേസെടുത്തത്. ഇന്ന് (മെയ് 25) പുലര്‍ച്ചെ രണ്ടോടെയാണ് ശാസ്‌താംകോട്ട തേവലക്കര പുത്തന്‍സങ്കേതത്തിന് സമീപത്ത് വച്ച്‌ തേക്കിൻ തടികള്‍ പിടികൂടിയത്. പാസില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന എട്ട് ലക്ഷം രൂപ വിലമതിക്കുന്ന തടികൾ കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലക സംഘമാണ് പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഡി. സുന്ദരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എസ്. മുഹമ്മദ് കുഞ്ഞ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ശശിധരന്‍ നായര്‍, എന്‍.സി ഷിബു, എ. ശ്വേത, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് തടിലോറി പിടികൂടിയത്.

For All Latest Updates

ABOUT THE AUTHOR

...view details