കേരളം

kerala

ETV Bharat / state

അനധികൃത മണല്‍കടത്ത്; മലങ്കര കത്തോലിക്ക ബിഷപ്പ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍ - malankara catholic bishop samuel mar irenios

താമരഭരണി നദിയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തിയതിനാണ് ബിഷപ്പ് അറസ്റ്റിലായത്.

മലങ്കര കത്തോലിക്ക ബിഷപ്പ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍  പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസ്  malankara catholic bishop samuel mar irenios  tamilnadu police
അനധികൃത മണല്‍കടത്ത്; മലങ്കര കത്തോലിക്ക ബിഷപ്പ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

By

Published : Feb 8, 2022, 12:38 PM IST

പത്തനംതിട്ട : മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. താമരഭരണി നദിയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തിയതിനാണ് ബിഷപ്പ് അറസ്റ്റിലായത്. വസ്‌തുവിൻ്റെ യഥാർഥ ഉടമ രൂപതയാണെന്ന നിലയിലാണ് ബിഷപ്പ് അറസ്റ്റിലായത്. വികാരി ജനറൽ ഷാജി തോമസ് മണിക്കുളവും പുരോഹിതന്മാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരും അറസ്റ്റിലായി. പ്രതികളെ റിമാൻഡ് ചെയ്‌തു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ രൂപതയുടെ വിശദീകരണം ഇങ്ങനെ;

തമിഴ്‌നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർ പ്രകാരം ചുമതലപ്പെടുത്തിയിരുന്നു. കൊവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ മാനുവൽ ജോർജ് കരാർ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽ നിന്ന് ഒഴിവാക്കാൻ നിയമ നടപടികൾ ആരംഭിച്ചിരുന്നു. വസ്‌തുവിന്‍റെ യഥാർഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുവൽ ജോർജിനെതിരെ രൂപത നിയമ നടപടികൾ ആരംഭിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details