കേരളം

kerala

ETV Bharat / state

തമിഴ്‌നാട് സ്വദേശി ആക്രിക്കടയ്‌ക്കുള്ളില്‍ മരിച്ച നിലയില്‍ - tamilnadu

തെങ്കാശി മാവട്ടം മുത്തമ്മാൾപുരം മുത്തുകുമാറാണ് മരിച്ചത്

പത്തനംതിട്ട  ആക്രിക്കടയിൽ തമിഴ്നാട് സ്വദേശി മരിച്ച നിലയില്‍  തെങ്കാശി മാവട്ടം മുത്തമ്മാൾപുരം മുത്തുകുമാര്‍  പന്തളം  tamilnadu  pathanamthitta
പത്തനംതിട്ടയില്‍ ആക്രിക്കടയിൽ തമിഴ്നാട് സ്വദേശി മരിച്ച നിലയില്‍

By

Published : Aug 7, 2020, 10:24 AM IST

പത്തനംതിട്ട: പന്തളത്ത് ആക്രിക്കടയിൽ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് സമീപമുള്ള ആക്രിക്കടയില്‍ വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെങ്കാശി മാവട്ടം മുത്തമ്മാൾപുരം മുത്തുകുമാർ (35) ആണ് മരിച്ചത്. ഇയാൾ പുനലൂരില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പന്തളത്ത് എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പന്തളത്ത് ആക്രിക്കട നടത്തുന്നയാളുടെ ബന്ധുവാണ് ഇയാള്‍. പന്തളം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

ABOUT THE AUTHOR

...view details