കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ ടേക്ക് എ ബ്രേക്ക് കേന്ദ്രം യാഥാര്‍ത്ഥ്യമായി - take a brake news

കൊടുമണ്‍ ഗ്രാമപഞ്ചായത്തിലാണ് ജില്ലയില്‍ ആദ്യമായി പദ്ധതി നടപ്പായത്. ശുദ്ധീകരിച്ച കുടിവെള്ളം, ടോയിലറ്റില്‍ നാപ്‌കിന്‍ ഡിസ്ട്രോയര്‍ എന്നിവ യാത്രക്കാര്‍ക്കും സ്‌ത്രീകള്‍ക്കുമായി കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്

ടേക്ക് എ ബ്രേക്ക് വാര്‍ത്ത  കൊടുമണ്‍ വാര്‍ത്ത  take a brake news  koduman news
ടേക്ക് എ ബ്രേക്ക് കേന്ദ്രം

By

Published : Nov 4, 2020, 12:57 AM IST

പത്തനംതിട്ട:ജില്ലയിലെ ആദ്യ ടേക്ക് എ ബ്രേക്ക് ടോയിലറ്റ് സമുച്ചയവും വിശ്രമകേന്ദ്രവും കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളില്‍ ഒന്നാണ് 'ടേക്ക് എ ബ്രേക്ക്' പദ്ധതി. കൊടുമണ്‍ സ്റ്റേഡിയത്തിന് സമീപത്തായി ആരംഭിച്ച കേന്ദ്രത്തിന്‍റെ ഉദ്ഘാടനം അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റ് അലക്‌സ് പി. തോമസ് നിര്‍വഹിച്ചു.

ശുദ്ധീകരിച്ച കുടിവെള്ളം, ടോയിലറ്റില്‍ നാപ്‌കിന്‍ ഡിസ്ട്രോയര്‍ എന്നിവ യാത്രക്കാര്‍ക്കും സ്‌ത്രീകള്‍ക്കുമായി കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. സമീപത്തായി കുടുംബശ്രീ കഫേയും പ്രവര്‍ത്തിക്കുന്നുണ്ട്. ഓഗസ്റ്റ് അവസാന വാരത്തിലാണ് ജില്ലയില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചത്.

ശുചിത്വമിഷനാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യഥാക്രമം രണ്ടും അഞ്ചും വീതം ഉയര്‍ന്ന നിലവാരമുള്ള പൊതുശുചിമുറി സമുച്ചയങ്ങള്‍ നിര്‍മ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശുചിമുറി സമുച്ചയങ്ങള്‍ക്കൊപ്പം റിഫ്രഷ്മെന്‍റ് സെന്‍റര്‍ കൂടി സ്ഥാപിക്കാന്‍ നീക്കമുണ്ട്. പ്രധാനമായും സ്ത്രീകളും യാത്രക്കാരുമാകും പദ്ധതിയുടെ ഗുണഭോക്താക്കള്‍. തദ്ദേശസ്ഥാപന പരിധിയിലെ കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ക്കാണ് നടത്തിപ്പ് ചുമതല.

ABOUT THE AUTHOR

...view details