പത്തനംതിട്ട: പ്രളയത്തില്‍ കിടപ്പാടം പൂര്‍ണമായും നഷ്ടപ്പെട്ട ചെന്നീര്‍ക്കര സ്വദേശിനി സുമതിയമ്മക്ക് താങ്ങും തണലുമായി സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ഹോം പദ്ധതി. ചെന്നീര്‍ക്കര പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ അഴകത്ത് അടിമുറിയില്‍ വീട്ടില്‍ സുമതിയമ്മക്കാണ് സര്‍ക്കാരിന്‍റെ കെയര്‍ഹോം പദ്ധതിയിലൂടെ വീട് ലഭിച്ചത്. സര്‍വവും നഷ്ടമായി പ്രതീക്ഷകള്‍ അസ്തമിച്ചപ്പോള്‍ കൈതാങ്ങാകുകയായിരുന്നു കെയര്‍ഹോം.
വയലോരം വീട്ടില്‍ സുമതിയമ്മ ഇനി സുരക്ഷിത
2018 ഡിസംബറില്‍ ആരംഭിച്ച വീടിന്‍റെ പണികള്‍ 2019 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കി. ജില്ലയില്‍ കെയര്‍ഹോം പദ്ധതിയിലൂടെ ആദ്യം പൂര്‍ത്തിയാക്കിയ വീടുകളില്‍ ഒന്ന് സുമതിയമ്മയുടേതാണ്.
കെയര്‍ ഹോം പദ്ധതിയിലൂടെ ലഭിച്ച 4.97 ലക്ഷം രൂപയും, മിച്ചം പിടിച്ച തുകയും ഉപയോഗിച്ചാണ് വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് വീടിന്‍റെ രൂപകല്‍പന. വീടിന്‍റെ ഉറപ്പ്, പരിസ്ഥിതി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി രജിസ്ട്രാറും, കെയര്‍ഹോം നോഡല്‍ ഓഫീസറുമായ എംജി പ്രമീള പറഞ്ഞു.
മകനും, ഭാര്യയും, രണ്ട് മക്കളുമടങ്ങുന്നതാണ് സുമതിയമ്മയുടെ കുടുബം. അടുക്കള, രണ്ടു മുറി, ഹാള്‍, ശുചിമുറി തുടങ്ങിയവയാണ് പുതിയ വീട്ടിലെ സൗകര്യങ്ങള്‍. 2018 ഡിസംബറില്‍ ആരംഭിച്ച വീടിന്‍റെ പണികള്‍ 2019 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കി. ജില്ലയില്‍ കെയര്‍ഹോം പദ്ധതിയിലൂടെ ആദ്യം പൂര്‍ത്തിയാക്കിയ വീടുകളില്‍ ഒന്ന് സുമതിയമ്മയുടേതാണ്.