കേരളം

kerala

ETV Bharat / state

സുധാകരന്‍റെ 'പൂതന' പരാമർശം പരിശോധിക്കും: കോടിയേരി - വോട്ട് കച്ചവടം

മന്ത്രി ജി. സുധാകരന്‍റെ പ്രസ്താവന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോന്നിയിലും വട്ടിയൂർക്കാവിലും ബി.ജെ.പിക്കും കോൺഗ്രസിനും അജണ്ടയുണ്ടെന്നും കോടിയേരി.

കോടിയേരി

By

Published : Oct 6, 2019, 8:26 PM IST

പത്തനംതിട്ട: ജി. സുധാകരന്‍റെ 'പൂതന' പരാമർശം പരിശോധിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സാഹചര്യത്തിലാണ് സുധാകരന്‍ പരാമര്‍ശം നടത്തിയതെന്ന് പരിശോധിക്കേണ്ടതുണ്ട്. കവിയും സാഹിത്യകാരനുമാണദ്ദേഹം. സ്‌ത്രീ വിരുദ്ധ നിലപാടിനെ അംഗീകരിക്കുന്ന പാർട്ടിയല്ല സി.പി.എം. അദ്ദേഹത്തിന്‍റെ പ്രസ്താവന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.

സ്‌ത്രീ വിരുദ്ധ നിലപാടിനെ പാർട്ടി അംഗീകരിക്കില്ലെന്നും സുധാകരന്‍റെ പ്രസ്താവന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍

ബി.ജെ.പിയെ പിൻതാങ്ങുന്ന പ്രതിപക്ഷമായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിയുമായി കോൺഗ്രസ് കേരളത്തിൽ വോട്ട് കച്ചവടം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. കോന്നിയിലും വട്ടിയൂർക്കാവിലും അവർക്ക് എന്തൊക്കെയോ അജണ്ടയുണ്ട്. കോൺഗ്രസ് തമ്മിലടിക്കുന്ന മുന്നണിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപെടുത്തി. ആർ.എസ്.എസിന്‍റെ ഏറ്റവും വലിയ ശത്രു ഇടതു പക്ഷമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details