പത്തനംതിട്ട: പത്തനംതിട്ട ജില്ലക്കാരായ വെല്ലൂരിലെ 24 നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ തിരുവല്ലയിലെത്തി. ഇവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നത് സംബന്ധിച്ചുളള ക്രമീകരണങ്ങളില്‍ ആദ്യം ആശയക്കുഴപ്പമുണ്ടായത് വിദ്യാര്‍ഥിനികളെ വലച്ചു. ഉച്ചക്ക് 12 മണിയോടെയാണ് സംഘം എത്തിയത്. വൈകിട്ട് അഞ്ചുമണിയോടെയാണ് മുഴുവന്‍പേരെയും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റാനായത്.
പത്തനംതിട്ട ജില്ലക്കാരായ 24 വിദ്യാര്‍ഥിനികള്‍ തമിഴ്നാട് അതിർത്തി കടന്ന് കേരളത്തിലെത്തി - വെല്ലൂരിലെ 24 നഴ്‌സിങ് വിദ്യാര്‍ഥിനികള്‍
ഉച്ചക്ക് 12 മണിയോടെയാണ് സംഘം എത്തിയത്. വൈകിട്ട് അഞ്ചുമണിയോടെയാണ് മുഴുവന്‍പേരെയും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റാനായത്
റാന്നി, അടൂര്‍, പന്തളം, മല്ലപ്പളളി തുടങ്ങിയ സ്ഥലങ്ങളില്‍ എത്തേണ്ടവരായിരുന്നു കുട്ടികള്‍. ഇവര്‍ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുളള ടൂറിസ്റ്റ് ബസിന് തിരുവല്ല വരെയാണ് പാസ് അനുവദിച്ചിരുന്നത്. ഇവിടെനിന്നും കുട്ടികളെ അതാത് നാടുകളിലെ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുളള വാഹനം മുന്‍കൂട്ടി ക്രമീകരിച്ചിരുന്നില്ല. സംഘം തിരുവല്ലയില്‍ എത്തിയശേഷമാണ് വിവരം ലഭിച്ചതെന്ന് അധികൃതര്‍ പറയുന്നു. റവന്യു അധികൃതര്‍ വേഗത്തില്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ തുടങ്ങി. ആംബുലന്‍സുകളിലാണ് കുട്ടികളെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് അയച്ചത്.