പത്തനംതിട്ട: അഗതി ക്യാമ്പില്‍ കഴിഞ്ഞിരുന്ന മണിയന് വീടൊരുക്കി കൊട്ടാരക്കര സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകൾ. അധ്യാപകനും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ചുമതലക്കാരനായ ജോൺസണിനോട് അഗതി ക്യാമ്പില്‍ കഴിഞ്ഞിരുന്ന മണിയന്‍റെ കാര്യം അടൂർ ഡിവൈഎസ്‌പി ജവഹർ ജനാർദ്ദാണ് അറിയിച്ചത് .തുടർന്നാണ് വീട് നിര്‍മിച്ച് നല്‍കാൻ ഇവര്‍ മുന്നിട്ടിറങ്ങിയത്. വീടിൻ്റെ താക്കോൽദാനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.
അഗതി ക്യാമ്പില്‍ കഴിഞ്ഞിരുന്നയാളിന് വീടൊരുക്കി സ്റ്റുഡന്‍റ് പൊലീസ്
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടത്തിണ്ണകളിൽ കിടന്നുറങ്ങുന്നവരെയും അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന അഗതി ക്യാമ്പിലാണ് മണിയൻ താമസിച്ചിരുന്നത്.
അഗതി ക്യാമ്പില്‍ കഴിഞ്ഞിരുന്നയാളിന് വീടൊരുക്കി സ്റ്റുഡൻസ് പൊലീസ്
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടത്തിണ്ണകളിൽ കിടന്നുറങ്ങുന്നവരെയും അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന അഗതി ക്യാമ്പിലാണ് മണിയൻ താമസിച്ചിരുന്നത്. ചിറ്റയം ഗോപകുമാർ എംഎൽഎ മുൻകൈ എടുത്ത് അടൂർ ജനമൈത്രീ പൊലീസിന്‍റെ സഹായത്തോടെയാണ് ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്.