പത്തനംതിട്ട:വയലിലെ ചെളിയിൽ പുതഞ്ഞുകിടന്ന യുവാവിന്‍റെ ജീവൻ രക്ഷിച്ച് പൊലീസ്. മൈലപ്ര മണ്ണാറക്കുളഞ്ഞിയിൽ വയലിലെ ചെളിയിൽ അരക്കെട്ടോളാം പുതഞ്ഞു യുവാവ് കിടക്കുന്നതായി വിവരം കിട്ടയതിനെ തുടര്‍ന്ന് മലയാലപ്പുഴ പൊലീസ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ന്(15.09.2022) രാവിലെ പത്തു മണിക്ക് ശേഷമാണ് സംഭവം.
മലയാലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ വിജയന്‍റെ നിർദേശാനുസരണം എസ് ഐമാരായ അനീഷ്, സലിം, സി പിഒ അഖിൽ, ജനമൈത്രി ബീറ്റ് ഓഫീസർ മാരായ മനോജ് സി . കെ , അരുൺ രാജ് എന്നിവരെത്തി ചെളിയിൽ നിന്നും യുവാവിനെ വലിച്ചുകയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. കാലുകൾ കോച്ചിമരവിച്ച നിലയിലായിരുന്നു യുവാവ്. ശരീരത്തുനിന്നും ചെളി കഴുകി കളഞ്ഞ് കുളിപ്പിച്ച് വൃത്തിയാക്കി. വെള്ളം കുടിക്കാൻ നൽകിക്കഴിഞ്ഞപ്പോൾ പൊലീസ് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. പരസ്പര വിരുദ്ധമായാണ് യുവാവ് സംസാരിച്ചത്. വസ്ത്രം മാറ്റാൻ വിസമ്മതിക്കുകയും ചെയ്‌തു.