പത്തനംതിട്ട: കൊവിഡ് 19 ജാഗ്രതാ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടിയെന്ന് മാത്യു.ടി.തോമസ് എം എൽ എ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം എൽ എ യുടെ അധ്യക്ഷതയിൽ തദ്ദേശ ജനപ്രതിനിധികൾ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ അവലോകന യോഗത്തിലായിരുന്നു എം എൽ എ യുടെ മുന്നറിയിപ്പ്.
നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി - തദ്ദേശ തലത്തിൽ നടപടികൾ
നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടിയെന്ന് മാത്യു.ടി.തോമസ് എം എൽ എ.

നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി
നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലും അവലോകന യോഗങ്ങൾ നടത്തി. വാർഡ് അടിസ്ഥാനത്തിൽ നിരീക്ഷണത്തിലുള്ളവരുടെ പട്ടിക തയ്യാറാക്കി. രോഗബാധ വ്യാപിക്കുന്ന സാഹചര്യമുണ്ടായാൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുന്നതിനായി ഫ്ലാറ്റുകൾ, ആൾത്താമസമില്ലാത്ത വീടുകൾ എന്നിവ കണ്ടെത്തുന്നതിനായി തദ്ദേശ തലത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.
നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി