പത്തനംതിട്ട: കോന്നിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. കോന്നി കലഞ്ഞൂർ മുതൽ വകയാർ വരെയുള്ള സ്ഥലങ്ങളിൽ പാഞ്ഞ് നടന്ന് തെരുവ് നായ വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്‌ച കലഞ്ഞൂർ ഭാഗത്താണ് ആദ്യം നായയുടെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ പത്ത് പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Stray dogs unleash terror: കോന്നിയില്‍ തെരുവ് നായ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
Stray dogs unleash terror on streets: കോന്നി കലഞ്ഞൂർ മുതൽ വകയാർ വരെയുള്ള സ്ഥലങ്ങളിൽ പാഞ്ഞ് നടന്ന് തെരുവ് നായ വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
Stray dog attack in Konni: കോന്നിയില്‍ തെരുവ് നായ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
Stray dogs unleash terror on streets:വകയാർ സ്വദേശികളായ തോമസ് വർഗീസ്, ജിത്തു മിനി, കലഞ്ഞൂർ സ്വദേശികളായ ജ്യോതികുമാർ, വൈഗ, രാജൻ നായർ, കോന്നി സ്വദേശികളായ അനിൽകുമാർ, ഇതര സംസ്ഥാന തൊഴിലാളിയായ അജാസ് റഹ്മാൻ, രാധ, സിദ്ധാര്‍ത്ഥ് വിനോദ്, ദേവൂട്ടി എന്നിവരാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. നായക്ക് പേ വിഷബാധ ഉള്ളതായി സംശയിക്കുന്നതിനാൽ എല്ലാവർക്കും പ്രതിരോധ വാക്‌സിന്‍ നൽകി.
Also read: കേരള- തമിഴ്‌നാട് അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ പുനരാരംഭിച്ചു