പത്തനംതിട്ട:പേ വിഷ ബാധയുടെ ലക്ഷണങ്ങളോടെ വീട്ടുമുറ്റത്ത് കയറിയ തെരുവ് നായയെ അതിസാഹസികമായി പിടികൂടി ഡോഗ് ക്യാച്ചേഴ്‌സ്. ഇന്ന് (സെപ്‌റ്റംബര്‍ 20) രാവിലെ 10 മണിക്ക് ഓമല്ലൂരില്‍ പന്തളത്താണ് സംഭവം. വീട്ടുമുറ്റത്ത് കയറിയ നായ പുറത്ത് പോകാതിരിക്കാന്‍ നാട്ടുകാര്‍ ഗേറ്റ് പുറത്ത് നിന്ന് പൂട്ടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ 'ആരോ' (ആനിമല്‍ റെസ്ക്യു ഓപ്പറേഷൻ) ഡോഗ് ക്യാച്ചേഴ്‌സ് സംഘമാണ് നായയെ പിടികൂടിയത്. ബട്ടര്‍ഫ്ലൈ നെറ്റ് ഉപയോഗിച്ചാണ് നായയെ പിടികൂടിയത്. തുടര്‍ന്ന് പേ വിഷ ബാധ ലക്ഷണങ്ങളുള്ളത് കൊണ്ട് മയക്കുമരുന്ന് കുത്തിവച്ച് സുരക്ഷിതയിടത്തേക്ക് മാറ്റി. നായ നിരീക്ഷണത്തിലാണ്.