കേരളം

kerala

ETV Bharat / state

തെരുവ് നായയുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക് - തെരുവ് നായയുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡ് മുതൽ സെന്റ് പീറ്റേഴ്സ് ജങ്ഷൻ വരെയുള്ള ഭാഗത്താണ് നായയുടെ ആക്രമണം ഉണ്ടായത്.

Stray dog attack at pathanamthitta town  തെരുവ് നായയുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്  തെരുവ് നായയുടെ ആക്രമണം
നായ

By

Published : Jan 22, 2020, 2:26 PM IST

Updated : Jan 22, 2020, 3:11 PM IST

പത്തനംതിട്ട: നഗരത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡ് മുതൽ സെന്റ് പീറ്റേഴ്സ് ജങ്ഷൻ വരെയുള്ള ഭാഗത്താണ് നായയുടെ ആക്രമണം ഉണ്ടായത്.

തെരുവ് നായയുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

ഉച്ചയോടെ പത്തനംതിട്ട സെന്റ് പീറ്റേഴ് ജങ്ഷനിലാണ് ആദ്യം തെരുവ് നായയുടെ ആക്രമണമുണ്ടായത്. നിരവധി വഴിയാത്രക്കാരെ കടിച്ച് പരിക്കേൽപ്പിച്ച ശേഷം ആശുപത്രി ജങ്ഷനിലും ആളുകളെ നായ ആക്രമിച്ചു. ഒരേ നായയാണ് എല്ലാവരെയും ആക്രമിച്ചതെന്നാണ് നിഗമനം. നായയെ പിടികൂടാൻ കഴിയാതിരുന്നതിനാൽ പിന്നീടും നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സ തേടി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തുന്നുണ്ട്.

നിലവിൽ 12 ഓളം പേർ ചികിത്സ തേടിയതായാണ് വിവരം. ഇവർക്ക് ആന്റീ റാബിസ് ഇഞ്ചക്ഷൻ നൽകും. നഗരസഭാ പരിധിയിലുള്ള സ്ക്കൂൾ അധികൃതർക്ക് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മുന്നറിയിപ്പ് നൽകുമെന്ന് നഗരസഭാ മുൻ ചെയർമാൻ അഡ്വ. എ സുരേഷ് കുമാർ അറിയിച്ചു.

Last Updated : Jan 22, 2020, 3:11 PM IST

ABOUT THE AUTHOR

...view details