ബിലീവേഴ്‌സ് ചർച്ചുമായി സർക്കാരിന് കള്ളക്കളിയെന്ന് പി.എസ് ശ്രീധരൻ പിള്ള - Kerala
നിരവധി നിയമപ്രശ്‌നങ്ങൾ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. ഇത് വലിയ അഴിമതിയിലേക്കുള്ള കവാടമാണ് തുറന്നിരിക്കുന്നതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
ശബരിമല വിമാനത്താവളം: ബിലീവേഴ്‌സ് ചർച്ചും സംസ്ഥാന സർക്കാരും തമ്മിൽ കള്ളക്കളി നടക്കുന്നതായി പി.എസ് ശ്രീധരൻ
പത്തനംതിട്ട : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബിലീവേഴ്‌സ് ചർച്ചും സംസ്ഥാന സർക്കാരും തമ്മിൽ കള്ളക്കളി നടക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള കോന്നിയില്‍ പറഞ്ഞു. എസ്റ്റേറ്റുമായി ബന്ധപ്പെട്ട് നിരവധി നിയമപ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. വലിയ അഴിമതിയിലേക്കുള്ള കവാടമാണ് തുറന്നിരിക്കുന്നതെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു.