കേരളം

kerala

ETV Bharat / state

പോളിങ്‌ ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ടിന് പ്രത്യേക കേന്ദ്രങ്ങള്‍ - Special centers for postal voting

ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ റിട്ടേണിങ്‌ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലത്തിലും ഇതിനായി പ്രത്യേക കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കും.

പോളിങ്‌ ഉദ്യോഗസ്ഥര്‍  തപാല്‍ വോട്ട്  പ്രത്യേക സെന്‍ററുകൾ  പത്തനംതിട്ട  Special centers for postal voting  polling officials
പോളിങ്‌ ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് ചെയ്യാൻ പ്രത്യേക സെന്‍ററുകൾ

By

Published : Mar 31, 2021, 10:41 PM IST

പത്തനംതിട്ട :നിയമസഭ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലത്തിലും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ റിട്ടേണിങ്‌ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലത്തിലും ഇതിനായി പ്രത്യേക കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കും. ഒരു ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരിക്കും. വോട്ടെടുപ്പ് ദിവസം ചുമതലയുള്ള, അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ല കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു.


ജില്ലയിലെ പോസ്റ്റല്‍ വോട്ടിങ്‌ കേന്ദ്രങ്ങള്‍

കോന്നി- കോന്നി ഗവണ്‍മെന്‍റ്‌ എല്‍പി സ്‌കൂള്‍

റാന്നി- റാന്നി എംഎസ്എച്ച്എസ്എസ്

അടൂര്‍ - അടൂര്‍ ഗവണ്‍മെന്‍റ്‌ യുപി സ്‌കൂള്‍

തിരുവല്ല-തിരുവല്ല ആര്‍ഡിഒ ഓഫീസ്

ആറന്മുള - പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

ABOUT THE AUTHOR

...view details