പത്തനംതിട്ട: മലയാലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സ്ത്രീ പിടിയില്‍. വാസന്തിയമ്മ മഠത്തിലെ ശോഭനയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാരും യുവജന സംഘടനകളും ഇന്നു രാവിലെ വീട് ഉപരോധിച്ചതിനെത്തുടർന്നാണ് നടപടി.
എതിര്‍ത്താല്‍ 41-ാം ദിനം മരിക്കും; കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം: സ്ത്രീ പിടിയിൽ - പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത
മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്‍റെയും മറ്റും വിഡിയോ പുറത്തുവന്നിരുന്നു
![എതിര്‍ത്താല്‍ 41-ാം ദിനം മരിക്കും; കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം: സ്ത്രീ പിടിയിൽ sorcery women arrested sorcery women arrested in pathanamthitta sorcery women arrested by using children balck magic using children in pathanamthitta latest news in pathanamthitat latest news today കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം സ്ത്രീ പിടിയിൽ കുട്ടി ബോധരഹിതനായി വീഴുന്ന വാസന്തി അമ്മ മഠത്തിലെ ശോഭന കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16632845-thumbnail-3x2-sd.jpg)
എതിര്‍ത്താല്‍ 41-ാം ദിനം മരിക്കും; കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം: സ്ത്രീ പിടിയിൽ
എതിര്‍ത്താല്‍ 41-ാം ദിനം മരിക്കും; കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം: സ്ത്രീ പിടിയിൽ
മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. ഈ കേന്ദ്രത്തില്‍ വര്‍ഷങ്ങളായി കുട്ടികളെ ഉപയോഗിച്ച് പൂജ ചെയ്യുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരെ എതിര്‍ക്കുന്നവരെയൊക്കെ വീടിനുമുന്‍പില്‍ പൂവ് ഇട്ട് നാല്‍പ്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. പൊലീസ് അന്വേഷണത്തിന് വരുമ്പോള്‍ ഉദ്യോഗസ്ഥരെ അസഭ്യം പറയും. ഗുണ്ടകളെയും ഇവര്‍ ഉപയോഗിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
Last Updated : Oct 13, 2022, 1:24 PM IST