കേരളം

kerala

ETV Bharat / state

കാൻസർ ഭേദമാക്കാൻ മന്ത്രവാദം; യുവതിയിൽ നിന്ന് 4 ലക്ഷം തട്ടിയ മന്ത്രവാദി പിടിയിൽ - കാൻസർ രോഗിയായ ഐരവൺ സ്വദേശിനി

കാൻസർ രോഗിയായ ഐരവൺ സ്വദേശിനിയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കോന്നി സ്വദേശി ബാലനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

യുവതിയിൽ നിന്ന് 4 ലക്ഷം തട്ടിയ മന്ത്രവാദി പിടിയിൽ  കാൻസർ ഭേദമാക്കാൻ മന്ത്രവാദം  പത്തനംതിട്ടയിൽ മന്ത്രവാദി പിടിയിൽ  sorcerer extorting money from cancer patient  sorcerer arrest in Pathanamthitta  കാൻസർ ഭേദമാക്കാൻ പുജ നടത്തിയയാൾ പിടിയിൽ  Sorcerer Balan arrested in Pathanamthitta  പത്തനംതിട്ടയിൽ ആഭിചാരക്രിയ
കാൻസർ ഭേദമാക്കാൻ മന്ത്രവാദം; യുവതിയിൽ നിന്ന് 4 ലക്ഷം തട്ടിയ മന്ത്രവാദി പിടിയിൽ

By

Published : Oct 16, 2022, 8:04 PM IST

പത്തനംതിട്ട:പൂജ നടത്തി കാൻസർ ഭേദമാക്കാമെന് വിശ്വസിപ്പിച്ച് നാല് ലക്ഷം രൂപ തട്ടിയെടുത്ത മന്ത്രവാദിയെ പിടികൂടി. കോന്നി മഞ്ഞക്കടമ്പ് മാടത്തെത്ത് വീട്ടിൽ താമസിക്കുന്ന ബാലൻ(53) ആണ് കോന്നി പൊലീസിന്‍റെ പിടിയിലായത്. ഐരവൺ സ്വദേശിനിയെയാണ് ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പണം തട്ടിയെടുത്ത് പറ്റിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് പ്രതിയുടെ വീട്ടിൽ വച്ച് കാൻസർ ഭേദമാക്കാൻ എന്ന് തെറ്റിദ്ധരിപ്പിച്ച് പൂജകൾ നടത്തിയത്. തുടർന്ന് ഇയാൾ നാല് ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അസുഖം ഭേദമാകാത്തതിനാൽ ഇവർ പണം തിരികെ ചോദിച്ചപ്പോൾ മന്ത്രവാദം നടത്തി ശരീരം തളർത്തിക്കളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ പരാതി പ്രകാരം കോന്നി പൊലീസ് വീട്ടിലെത്തി വിശദമായ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വിശ്വാസവഞ്ചനയ്ക്കും, ഉദ്ദിഷ്‌ട കാര്യം സാധിച്ചുകൊടുക്കാമെന്ന് വിശ്വസിപ്പിച്ച ശേഷമുള്ള ആഭിചാരക്രിയ നടത്തി പറ്റിച്ചതിനുമാണ് കേസെടുത്തത്.

തുടർന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്‍റെ കർശന നിർദേശത്തെ തുടർന്ന് കോന്നി ഡിവൈഎസ്‌പി കെ ബൈജു കുമാറിന്‍റെ മേൽനോട്ടത്തിൽ പ്രതിയെ ശനിയാഴ്‌ച(ഒക്‌ടോബര്‍ 15) അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളുടെ വീട്ടിൽ നിന്നും പൂജകൾ നടത്താനുപയോഗിച്ച സാധനങ്ങൾ കസ്റ്റഡിയിലെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമനടപടികൾ തുടരാൻ കർശന നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പൊലീസ് ഇൻസ്‌പെക്‌ടർ രതീഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐ സജു എബ്രഹാം, എഎസ്ഐ റോയ് മോൻ, എസ്‌സിപിഒ രഞ്ജിത്ത്, സിപിഒ അരുൺ രാജ് എന്നിവരുമുണ്ടായിരുന്നു

ABOUT THE AUTHOR

...view details