കേരളം

kerala

ETV Bharat / state

പിതാവിനെ മർദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മകൻ അറസ്റ്റിൽ - പിതാവിനെ മർദിച്ച കേസിൽ

വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ചങ്ങനാശ്ശേരി മുൻസിപ്പൽ മൈതാനത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

Son arrested  beating father  പിതാവിനെ മർദിച്ച കേസിൽ  ഒളിവിൽ കഴിഞ്ഞിരുന്ന മകൻ അറസ്റ്റിൽ
പിതാവിനെ മർദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മകൻ അറസ്റ്റിൽ

By

Published : Sep 18, 2020, 5:06 PM IST

പത്തനംതിട്ട: വയോധികനായ പിതാവിനെ മർദിച്ച കേസിൽ കഴിഞ്ഞ മൂന്ന് മാസമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന മകൻ അറസ്റ്റിൽ. കവിയൂർ കണിയാമ്പാറ കൊടിഞ്ഞൂർ പനങ്ങായിൽ ഏബ്രഹാം ജോസഫിനെ മർദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മകൻ അനിൽ ( 27 ) നെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ചങ്ങനാശ്ശേരി മുൻസിപ്പൽ മൈതാനത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ ജൂൺ മാസം പതിനാറാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പിതാവായ ഏബ്രാഹാം ബന്ധുവീടുകൾ സന്ദർശിക്കാൻ പോകുന്നതിനെ മദ്യപിച്ചെത്തിയ അനിൽ ചോദ്യം ചെയ്യുകയും തുടർന്ന് വടി ഉപയോഗിച്ച് ഏബ്രഹാമിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. അനിൽ നടത്തിയ മർദന ദൃശ്യങ്ങൾ അയൽവാസിയായ പന്ത്രണ്ട് വയസുകാരൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. പിറ്റേന്ന് മൊബൈലിൽ പകർത്തിയ മർദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കപ്പെടുകയും തുടർന്ന് സംഭവം പത്ര- ദൃശ്യ മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. ഇതോടെ അനിൽ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് തിരുവല്ല പൊലീസ് അനിലിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി അനിലിനെ സംബന്ധിക്കുന്ന വിവരങ്ങൾ സംസ്ഥാനത്തെ വിവിധ ജില്ലാ പൊലീസ് മേധാവികൾക്ക് കൈമാറിയിരുന്നു. ഇങ്ങനെ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ചങ്ങനാശ്ശേരിയിലെ വിവിധ സ്ഥാപനങ്ങളിലായി മാറി മാറി ജോലി ചെയ്തിരുന്ന അനിൽ പൊലീസിന്‍റെ വലയിലായത്. പ്രായാധിക്യമായ പലവിധ അസുഖങ്ങളാൽ വലഞ്ഞിരുന്ന അനിലിന്‍റെ പിതാവ് ഏബ്രഹാമിന്‍റെ സംരക്ഷണ ചുമതല മറ്റാരും നോക്കാനില്ലാതിരുന്നതിനാൽ രണ്ട് മാസം മുമ്പ് അടൂർ മഹാത്മാ ജന സേവാ കേന്ദ്രം ഏറ്റെടുത്തിരുന്നു. കൊവിഡ് ടെസ്റ്റിന് വിധേയനാക്കിയ ശേഷം തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സി ഐ വിനോദ് , എസ് ഐ ആദർശ് , സിപിഒമാരായ മനോജ്, രജ്ഞിത്, പീറ്റർ ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details