കേരളം

kerala

ETV Bharat / state

അടൂരിൽ എസ്‌എന്‍ഡിപി ശാഖ പ്രസിഡന്‍റിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പിച്ചു, സമീപത്തെ വീട്ടിലെ ബൈക്ക് കത്തിച്ച നിലയില്‍ - വീട്ടിലെ ബൈക്കിന് തീയിടുകയും

അടൂരില്‍ എസ്‌എന്‍ഡിപി ശാഖയോഗം പ്രസിഡന്‍റിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു

sndp branch president  attacked in his own house  adoor pathanthitta  adoor pathanthitta attack  adoor pathanthitta sndp president attack  latest news in pathanthitta  pathanamthitta sndp attack  അടൂരിൽ എസ്‌എന്‍ഡിപി ശാഖ പ്രസിഡന്‍റിനെ  വീട്ടില്‍ കയറി വെട്ടി  വ്യക്തി വൈരാഗ്യമെന്ന് പൊലീസ് നിഗമനം  വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു  ചാലയിൽ പുത്തൻ വീട്ടിൽ രാധാകൃഷ്‌ണൻ  വീട്ടിലെ ബൈക്കിന് തീയിടുകയും
അടൂരിൽ എസ്‌എന്‍ഡിപി ശാഖ പ്രസിഡന്‍റിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പിച്ചു, സമീപത്തെ വീട്ടിലെ ബൈക്ക് കത്തിച്ച നിലയില്‍

By

Published : Sep 23, 2022, 7:30 PM IST

പത്തനംതിട്ട:അടൂരില്‍ എസ്‌എന്‍ഡിപി ശാഖയോഗം പ്രസിഡന്‍റിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. പെരിങ്ങനാട് 2006-ാം നമ്പർ ശാഖയോഗം പ്രസിഡന്‍റ് ചാലയിൽ പുത്തൻ വീട്ടിൽ രാധാകൃഷ്‌ണന് (60) ആണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കുപറ്റിയ രാധാകൃഷ്‌ണനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തൊട്ടടുത്ത വീട്ടിലെ ചാലയിൽ ശ്രീജാഭവനത്തിൽ സന്തോഷിന്‍റെ വീട്ടിലെ ബൈക്കിന് തീയിടുകയും, സമീപത്തിരുന്ന സ്‌കൂട്ടറിനും, കാറിനും കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. ഇന്ന്(23.09.2022) പുലർച്ചെയായിരുന്നു സംഭവം. രാധാകൃഷ്‌ണനോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം എസ്‌എന്‍ഡിപിയുടെ ഗുരുമന്ദിരത്തില്‍ കവര്‍ച്ച ശ്രമം നടത്തിയ ആളെ കേന്ദ്രീകരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details