പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നതിന് ജില്ലയിലുള്ളവര്‍ ഇനി 9205284484 എന്ന നമ്പറില്‍ വിളിച്ചാല്‍ മതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ അറിയിച്ചു. ഇതിനായി ഇന്‍റഗ്രേറ്റഡ് വോയിസ് റെസ്പോണ്‍സ് സംവിധാനം നടപ്പിലാക്കി.
പത്തനംതിട്ട ജില്ലയിൽ ഇനി എല്ലാ ആരോഗ്യസേവനങ്ങൾക്കും ഏകീകൃതനമ്പർ - pathanamthitta corona
വിവിധ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നതിന് ഇന്‍റഗ്രേറ്റഡ് വോയിസ് റെസ്പോണ്‍സ് സംവിധാനം നടപ്പിലാക്കിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

ഏകീകൃത നമ്പർ
ഏകീകൃത നമ്പറില്‍ വിളിക്കുമ്പോള്‍ മൂന്ന് ഓപ്ഷനുകള്‍ ലഭ്യമാകും. നമ്പര്‍ ഒന്ന് അമര്‍ത്തുമ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലുള്ള കണ്‍ട്രോള്‍ റൂമിലേയും നമ്പര്‍ രണ്ട് അമര്‍ത്തുമ്പോള്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധികള്‍, കൗണ്‍സിലിംഗ് എന്നിവ ലഭ്യമാക്കുന്ന വിഭാഗത്തിലേയും നമ്പര്‍ മൂന്ന് അമര്‍ത്തുമ്പോള്‍ ചികിത്സാ-ചികിത്സേതര കാര്യങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന കോള്‍ സെന്‍ററിലേയും സേവനങ്ങള്‍ ലഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു.